കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയിലേക്കുള്ള ടിക്കറ്റിന് 5ലക്ഷം ഡോളര്‍

  • By Ajith Babu
Google Oneindia Malayalam News

ലണ്ടന്‍: മേല്‍വിലാസത്തിന്റെ അവസാനം ചൊവ്വ എന്നുകൂടി ചേര്‍ക്കേണ്ട കാലം അതിവിദൂരമല്ലെന്ന് വിശ്വസിയ്ക്കുന്നവരാണ് പല ബഹിരാകാശ ഗവേഷകരും. ഇന്നല്ലെങ്കില്‍ നാളെ ഇത് നടക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിയ്ക്കുന്നു. അത്തരം വിശ്വാസികളെ കിറുക്കന്മാരായാണ് നാം കാണുന്നത്.

Mars

എന്നാല്‍ അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ കൂടുംകുടുക്കയുമായി ചുവന്ന ഗ്രഹത്തിലേക്ക് 80000ത്തോളം മനുഷ്യര്‍ പറന്നേക്കുമെന്നാണ് സ്‌പേസ് എക്‌സ് സ്ഥാപാകന്‍ എലോണ്‍ മസ്‌ക്ക് ലോകത്തെ അറിയിക്കുന്നത്. ഒരു സീറ്റ് തരപ്പെടുത്താന്‍ നിങ്ങളും മോഹിയ്ക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മിയ്ക്കുക. ചൊവ്വയിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന് അഞ്ച് ലക്ഷം ഡോളര്‍ മുടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഇതെല്ലാം പറയുന്ന മസ്‌ക്കും ഒരു കിറുക്കനാണെന്ന് നിങ്ങള്‍ കരുതിയേക്കാം. എന്നാല്‍ ബഹിരാകാശത്തേക്ക് വിമാനം പറത്തുന്ന കമ്പനിയുടെ മുതലാളിയാണ് ഈ പുള്ളിക്കാരന്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തന്റെ സ്‌പേസ് ഫ്‌ളൈറ്റ് കമ്പനിയുടെ വിമാനം പറന്നുതിരിച്ചുവന്നതിന്റെ ആത്മവിശ്വാസത്തിലാണ് മസ്‌ക്ക് ഈ പ്രവചനങ്ങളെല്ലാം നടത്തുന്നത്.

ചൊവ്വയിലേക്കുള്ള ആദ്യ ട്രിപ്പില്‍ പത്തില്‍ താഴെ മാത്രം യാത്രക്കാരാവും പോവുക. എന്നാല്‍ വരാനിരിയ്ക്കുന്ന ബൃഹത്തായൊരു ദൗത്യത്തിന്റെ മുന്നോടിയാവും ഈ യാത്ര. സ്വന്തമായി നിലനില്‍ക്കാന്‍ കഴിവുള്ളൊരു സമൂഹം തന്നെ നിങ്ങള്‍ക്ക് അവിടെ കെട്ടിപ്പടുക്കാന്‍ കഴിയും. വലിയൊരു ജനസമൂഹമായി തന്നെ ഇത് മാറുമെന്നും ലണ്ടനിലെ റോയല്‍ ആസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക്ക് പറഞ്ഞു.

ലേശം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ചൊവ്വ കുടിയേറ്റം അസാധ്യമായ കാര്യമല്ല. അഞ്ച് ലക്ഷം ഡോളര്‍ ചെലവാക്കിയാവും ആദ്യസംഘം ഇവിടെ നിന്നും യാത്രയാവുക. അഞ്ച് ലക്ഷം ഡോളര്‍ എന്ന തുകയൊക്കെ ദരിദ്രരാജ്യങ്ങളിലെ ബഹുഭൂരിപക്ഷത്തിനും സ്വപ്‌നം തന്നെയാവും. എന്നാല്‍ വികസിത രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്ക് തന്നെയാണിത്.

ഒരു ഗ്രഹാന്തര വിനോദസഞ്ചാരം നടത്തുന്ന കാലം അകലെയൊന്നുമല്ല, ഇതിന്റെ മുന്നൊരുക്കങ്ങള്‍ നടത്താനായി പോകുന്നവര്‍ അവിടെ വീടും മറ്റും നിര്‍മിയ്ക്കാനുള്ള സാധസാമഗ്രികളുമായിട്ടാവും ചൊവ്വയിലേക്കെത്തുക. സുതാര്യമായ മേല്‍ക്കൂരകളായിരിക്കും ചൊവ്വയിലെ താമസസ്ഥലങ്ങള്‍ക്കായി സജ്ജീകരിയ്ക്കുക. മേല്‍ക്കൂരയിലെ ഒരറയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിറച്ചിരിയ്ക്കും. മറ്റൊരറയില്‍ ജലവുമുണ്ടാകും. ചൊവ്വയിലെ അന്തരീക്ഷത്തിലെത്തുന്ന മാരകമായ സൗരകിരണങ്ങളില്‍ നിന്നും രക്ഷനേടാനാണിത്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സഹായത്തോടെ ചുവന്ന മണ്ണില്‍ സസ്യജാലങ്ങള്‍ വളരെ വളര്‍ത്തിയെടുക്കാം. വളവും, മീതേയ്‌നും ഒാക്‌സിജനുമൊക്കെ നിര്‍മിയ്ക്കാവുന്ന യന്ത്രങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകാമെന്നാണ് മസ്‌ക്കിന്റെ കണക്കുക്കൂട്ടല്‍. ചൊവ്വയിലെ അന്തരീക്ഷത്തില്‍ സുലഭമായ നൈട്രജനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ധ്രുവങ്ങളിലുള്ള ഐസുമൊക്കെ മനുഷ്യവാസത്തിന് ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എണ്ണൂറു കോടിയോളം വരുന്ന ലോക ജനതയില്‍ പതിനായിരത്തിലൊരാള്‍ ചൊവ്വ മേല്‍വിലാസത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചാല്‍ തന്റെ പദ്ധതി യാഥാര്‍ഥ്യമാവും.

മനുഷ്യനെ ചൊവ്വയിലേക്ക് കയറ്റിവിടുന്ന സ്‌പേസ് ഫ്‌ളൈറ്റുകള്‍ 15-20 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. രണ്ടാംഘട്ടത്തില്‍ വേഗമേറിയതും വീണ്ടും യാത്രയ്ക്കുപയോഗിക്കാവുന്നതുമായ ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിയ്ക്കാം. ഇതോടെ ചൊവ്വയിലേക്കുള്ള കുടിയേറ്റം വേഗത്തിലാവും. ചെരിഞ്ഞിറങ്ങാവുന്ന റോക്കറ്റുകളാവും ഈ വാഹനമായി ഉപയോഗിക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഇത്തരം വേര്‍ഷനുകള്‍ മസ്‌ക്കിന്റെ ലാബില്‍ പരീക്ഷണഘട്ടത്തിലുമാണ്.

മസ്‌ക്കിന്റേത് ഒരു കിറുക്കന്റെ പ്രവചനങ്ങളായി പലരും എടുത്തേക്കാം. എന്നാലിത്തരം ചില കിറുക്കകളാണ് ഇന്നത്തെ പല യാഥാര്‍ഥ്യങ്ങളുമെന്ന സത്യം നമ്മള്‍ മറന്നുകൂടാ.

English summary
SpaceX founder Elon Musk has announced detailed plans to send 80,000 people to colonise Mars by ferrying explorers to the Red Planet for USD 500,000 per trip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X