കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറഫാത്തിന്റെ ഭൗതികശരീരം പുറത്തെടുത്തു

  • By Shabnam Aarif
Google Oneindia Malayalam News

റാമള്ള: പലസ്‌തീന്‍ വിമോചന നേതാവ്‌ യാസര്‍ അറഫാത്തിന്റെ ഖബറിടം പൊളിച്ച്‌ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. അദ്ദേഹത്തിന്റെ മരണ കാരണം അറിയാന്‍ പരിശോധന നടത്തുന്നതിനാണ്‌ 8 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഭൗതിക ശരീരം പുറത്തെടുത്തിരിക്കുന്നത്‌.

പൊളോണിയം 210 അകത്ത്‌ ചെന്നാണ്‌ യാസര്‍ അറഫാത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്‌ എന്ന്‌ കഴിഞ്ഞ ജൂലൈയില്‍ പുറത്ത്‌ വിട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ സുഹ അറഫാത്ത്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത്‌ പരിശോധന നടത്താന്‍ തീരുമാനം ആയിരിക്കുന്നത്‌.

2004ല്‍ ഫ്രാന്‍സിലെ ആശുപത്രിയില്‍ വെച്ചായിരുന്നു യാസര്‍ അറഫാത്ത്‌ മരണമടഞ്ഞത്‌. രക്തത്തിലെ അണുബാധയെ തുടര്‍ന്നുണ്ടായ മസ്‌തിഷ്‌കാഘാതം കാരണം ആണ്‌ മരണം സംഭവിച്ചത്‌ എന്നാണ്‌ ആശുപത്രി രേഖകളില്‍ ഉള്ളത്‌.

എന്നാല്‍ 8 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അല്‍ ജസീറ പുറത്ത്‌ വിട്ട ലാബ്‌ പരിശോധനാ റിപ്പോര്‍ട്ടില്‍ മരണ സമയത്ത്‌ അറഫാത്ത്‌ ധരിച്ചിരുന്ന വസ്‌ത്രങ്ങളില്‍ കൂടിയ അളവില്‍ റേഡിയോ ആക്ടീവ്‌ മൂലകമായ പൊളോണിയം 210 കണ്ടെത്തിയതായി പറയുന്നു. വളരെ ചെറിയ അളവില്‍ പോലും അകത്തായാല്‍ വളരെ പെട്ടെന്ന്‌ മരണത്തിന്‌ കാരണമാകുന്ന ഒരു മൂലകമാണ്‌ പൊളോണിയം 210.

അറഫാത്തിനെ ഇസ്രായേല്‍ ചാരന്‍മാര്‍ കൊലപ്പെടുത്തിയതാണ്‌ എന്ന്‌ നേരത്തെ തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ ശക്തമായ ആരോപണം നിലനിന്നിരുന്നു. മരണം സംഭവിച്ചപ്പോള്‍ തന്നെ മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടം നടത്തണം എന്ന്‌ അനുയായികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ സുഹ പോസ്‌റ്റ്‌ മോര്‍ട്ടത്തെ എതിര്‍ത്തതിനെ തുടര്‍ന്ന്‌ പരിശോധന നടത്താതെ ഖബറടക്കം നടത്തുകയായിരുന്നു.

പലസ്‌തീനിലെ വെസ്റ്റ്‌ബാങ്കിലുള്ള റാമള്ളയിലാണ്‌ അറഫാത്തിന്റെ ഖബറിടം. ദിവസങ്ങളോളം എടുത്താണ്‌ ഖബറിടം പൊളിച്ച്‌ ഭൗതിക ശരീരം പുറത്തെടുത്തിരിക്കുന്നത്‌. പരിശോധനയ്‌ക്ക്‌ ശേഷം വീണ്ടും ഖബറടക്കും.

മൂന്ന്‌ രാഷ്ട്രങ്ങളിലെ വിദഗ്‌ധര്‍ സ്വതന്ത്രമായാണ്‌ പരിശോധന നടത്തുക.

English summary
The remains of iconic Palestinian leader Yasser Arafat were exhumed today and experts began taking samples to be tested for signs of poisoning, Palestinian sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X