Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഷുടെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരിക്ക്

അധ്യാപകന്‍ വടികൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി പരാതി. കോഴിക്കോട് സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി തിരുവണ്ണൂര്‍ പെരുമ്പുള്ളി രാഹുല്‍ സതീഷിനാണ് മര്‍ദനമേറ്റത്. അടിയേറ്റ് ഇടത് കണ്ണില്‍ രക്തംകട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ സതീഷ് ഇപ്പോള്‍ കോംട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Beat_teacher

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം. സ്‌കൂളില്‍ രണ്ട് ക്ലാസുകള്‍ തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ജയിച്ചതിനെതുടര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന രാഹുലിനെയും സുഹൃത്തുക്കളെയും കായികാധ്യാപകന്‍ ബിജു അടിച്ചോടിക്കുകയായിരുന്നുവത്രെ. കണ്ണിന് അടിയേറ്റ് നിലത്തുവീണ രാഹുലിനെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് പോയ രാഹുലിന് കണ്ണ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. രാത്രിയോടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി രാഹുലിന്റെ പിതാവ് സതീഷ് ചന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നാണ് ഇന്നലെ രാവിലെ കോംട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. സ്‌കാനിംഗ് അടക്കമുള്ള കൂടുതല്‍ പരിശോധനക്ക് ശേഷമേ കാഴ്ച സംബന്ധിച്ച് കാര്യങ്ങള്‍ പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

സ്‌കൂള്‍ പ്രധാനധ്യാപകന്‍, ഡിഡിഇ, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കെതിരേ രാഹുലിന്റെ പിതാവ് സതീഷ് ചന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരേ നടപടിയുണ്ടായില്ലെങ്കില്‍ പോലിസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+