വയനാട്ടില്‍ കടുവാസങ്കേതമില്ല: ഉമ്മന്‍ചാണ്ടി

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജില്ലയില്‍ കടുവാ സങ്കേതം പ്രഖ്യാപിക്കാന്‍ കഴിയില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തിനടരാജനുമായി ഡല്‍ഹിയില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കടുവാ സങ്കേതം പ്രഖ്യാപിക്കുന്നതിന് സമ്മതമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി അത് അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കടുവാസങ്കേതം പ്രഖ്യാപിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന നാശങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കും. കൃഷിനാശം, വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്നത്, വന്യജീവികളില്‍ നിന്ന് ആളുകള്‍ക്ക് പരുക്കേല്‍ക്കുന്നത് തുടങ്ങിയവയ്‌ക്കെല്ലാമുള്ള നഷ്ടപരിഹാരത്തുകയില്‍ കാലോചിതമായ വര്‍ദ്ധനവ് വരുത്തും. കടുവാ വേട്ടക്കും മറ്റും ഉപയോഗിക്കുന്നതിനുള്ള എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ യൂണിറ്റ് രൂപീകരിച്ച് ജില്ലയില്‍ നിലനിര്‍ത്തും.
പരിശീലിപ്പിച്ച ആനകള്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവ ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നതിനും മറ്റും ഉപകരിക്കും. വയനാട് ജില്ലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വര്‍ധിപ്പിക്കും. വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നതിന് ആനപ്രതിരോധ മതിലുകളും കിടങ്ങുകളും സൗരോര്‍ജ്ജ വേലികളും നിര്‍മ്മിക്കും.
വന്യജീവികളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതിന് ഒപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതിന് സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ അവതരിപ്പിക്കും. ഇതിന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications