മോഡിക്കെതിരേ അഴിമതി ആരോപണവുമായി കെജ്രിവാള്‍

ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന രണ്ട് എണ്ണകിണറുകള്‍ തീര്‍ത്തും സൗജന്യമായി വിദേശകമ്പനികള്‍ കൈമാറിയതിനു പിന്നില്‍ ക്രമക്കേടുകളുണ്ട്. ഏകദേശം 20000 കോടി രൂപയോളം മതിപ്പുവിലയുള്ള എണ്ണക്കിണറുകളാണ് ഇത്തരത്തില്‍ കൈമാറിയിട്ടുള്ളത്. ജിയോഗ്ലോബലിന് വഴിവിട്ട പല സഹായങ്ങളും മോഡി സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടുണ്ട്.
ഈ രണ്ട് കമ്പനികളെയും തിരഞ്ഞെടുത്ത് ഏത് മാനദണ്ഡത്തിലാണ്. ടെണ്ടറുകള്‍ ക്ഷണിയ്ക്കാതെയുള്ള ഈ കൈമാറ്റത്തിനെ മോഡി ന്യായീകരിച്ചിരുന്നു. ജിയോ ഗ്ലോബല്‍, ജൂബിലന്റ് എന്നീ കമ്പനികള്‍ കോര്‍പ്പറേഷന് ആവശ്യമായ സാങ്കേതികസഹായങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പിനുവേണ്ടി പല ഇളവുകളും മോഡി ചെയ്തു കൊടുത്തിട്ടുണ്ട്. സ്‌ക്വയര്‍ മീറ്ററിന് 300 രൂപയിലധികം വിലയുള്ള 14306 ഏക്കര്‍ സ്ഥലം സ്‌ക്വയര്‍ മീറ്ററിന് കേവലം ഒരു രൂപ നിരക്കിലാണ് അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുള്ളത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഭൂമി ആവശ്യപ്പെട്ടപ്പോള്‍ സ്‌ക്വയര്‍ മീറ്ററിന് 88 രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം തീര്‍ത്തത്. അദാനി ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്ന വിലയ്ക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നത്. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്മാരെ നിഷ്‌കരുണം സ്ഥലം മാറ്റുകയാണുണ്ടായത്.
ജീന്‍ പോള്‍ റോയിയാണ് ജിയോഗ്ലോബലിന്റെ ഉടമ. തീര്‍ച്ചയായും 2ജിയേക്കാള്‍ വലിയ അഴിമതി കൃഷ്ണ ഗോദാവരി എണ്ണപ്പാടങ്ങളില്‍ ഒളിച്ചിരിപ്പുണ്ട്. ബിജെപിയിലെയും കോണ്‍ഗ്രസിലെയും ഉന്നത നേതാക്കള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ അഴിമതി നടന്നിട്ടുള്ളത്.
2002 ആഗസ്ത് 27ന് ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷനും ജിയോഗ്ലോബലും ഒപ്പുവെച്ച കരാര്‍ ഇപ്പോള്‍ നിലവില്ല. ഇതുമായി ബന്ധപ്പെട്ട പരാതി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളത്. റദ്ദാക്കപ്പെട്ട ഒരു കരാറിനെ കുറിച്ചാണ് ഇവിടെ പരാതി ഉന്നയിക്കുന്നതെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
അതേ സമയം ഈ രേഖകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിന് കെജ്രിവാള്‍ നല്‍കിയ ഉത്തരം വിവാദമാകാനിടയുണ്ട്. മോഡി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത സഞ്ജീവ് ഭട്ടാണ് ഈ രേഖകള്‍ കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഞ്ജീവിന്റെ ഭാര്യയാണ് മോഡിയുടെ എതിരാളി.












Click it and Unblock the Notifications