Get Updates
Get notified of breaking news, exclusive insights, and must-see stories!

കോപ്പിയടി പിടിച്ചതിന് ജീവനൊടുക്കാന്‍ ശ്രമം

ബാംഗ്‌ളൂര്‍: പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചതിന്റെ മനോവിഷമത്തില്‍ കോളെജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു.

ബാംഗ്‌ളൂരിലെ പ്രശസ്തമായ സെന്റ് ജോസഫ് കോളേജിലെ ശരണ്യയെന്ന രണ്ടാം വര്‍ഷ പി. യു. വിദ്യാര്‍ത്ഥിനിയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്കായിരുന്നു സംഭവം.

കോപ്പിയടിച്ചതിന് അദ്ധ്യാപിക ശരണ്യയെ ശാസിക്കുകയും പേപ്പര്‍ പിടിച്ചുവാങ്ങി ക്‌ളാസില്‍ നിന്ന് പുറത്താക്കുകയും ചെയ്തപ്പോള്‍ ശരണ്യ മൂന്നാം നിലയില്‍ നിന്ന്താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിയെത്തിയ അധ്യാപകരും കോളേജ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ശരണ്യയെ തൊട്ടടുത്തുളള മല്ല്യ ആശുപത്രിയിലെത്തിച്ചു.

ഇവിടെ ഐസിയുവില്‍ കഴിയുന്ന ശരണ്യ അപകടനില തരണം ചെയ്തിട്ടുണ്ട്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേല്‍ക്കാതിരുന്നതാണ് ശരണ്യയുടെ ജീവന്‍ രക്ഷിച്ചത്. തോളെല്ലിനും കാല്‍മുട്ടിനും പൊട്ടലുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് വിദ്യാഭ്യാസവകുപ്പും സ്‌കൂള്‍അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് കോളെജിന് വ്യാഴാഴ്ച അവധി നല്‍കി. കബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+