മന്ത്രി അഴഗിരിയുടെ മകന്‍ കീഴടങ്ങി

നാല് ദിവസത്തിന് മുമ്പ് ദുരൈ മദ്രാസ് ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഒരു സംഘം അഭിഭാഷകരും ഒട്ടേരെ ഡി എം കെ പ്രവര്‍ത്തകരുമായിട്ടാണ് കീഴടങ്ങാനായി ദുരൈ കോടതിയില്‍ എത്തിയത്. ശനിയാഴ്ച മുതല്‍ എല്ലാ ദിവസവും മേലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗൂഢാലോചന, കടന്ന് കയറ്റം, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് മേലൂര്‍ കോടതിയാണ് ഈയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ദുരൈയ്ക്ക് ഒപ്പം മറ്ര് 14 പേര്‍ക്ക് എതിരേയും കേസുണ്ട്. അനധികൃതമായി ഘനനം നടത്തിയത് വഴി സര്‍ക്കാരിന് 16,000 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് മധുര കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
ജാമ്യമില്ലാ അറസ്റ്റ് വാറണ്ടാണ് കീഴ് കോടതി ദുരൈയ്ക്കെതിരെ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 10ന് മദ്രാസ് ഹൈകോടതി അറസ്റ്റിലെ ജാമ്യമില്ലാ വകുപ്പ് റദ്ദ് ചെയ്തു. മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. തുടര്‍ന്നാണ് കീഴടങ്ങല്‍ ഉണ്ടായത്.












Click it and Unblock the Notifications