ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടയില്ല

മന്ത്രിസഭയുടെ തീരുമാനമാണിത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട നിവേദനത്തെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരുന്നതേയുള്ളൂമുഖ്യമന്ത്രി പറഞ്ഞു. കെ.മുരളീധരനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കിയത്. എന്നാല്‍, മുരളീധരന്റെ പേരു പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്.
കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു കേസ് വ്യാജമെന്നു തെളിയിച്ച സിബിഐ ശുപാര്‍ശ ചെയ്തിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിബി മാത്യു, എസ്. വിജയന്‍, കെ.കെ. ജോഷ്വ എന്നിവര്‍ക്കെതിരേയാണു സിബിഐ ശുപാര്‍ശ നല്‍കിയത്. അതേസമയം കേസില്‍ കുറ്റാരോപിതയായിരുന്ന മാലി സ്വദേശി മറിയം റഷീദയ്ക്കും മാതാവിനും നഷ്ട പരിഹാരം നല്‍കുന്നകാര്യം പരിഗണനയില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.
കേസില്‍ ആരോപണവിധേയനായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനു 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണു കെ. മുരളീധരന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. കേസില്‍ കരുണാകരനു നീതി നിഷേധിക്കപ്പെടുകയായിരുന്നുവെന്നും സിബിഐ നിര്‍ദേശ പ്രകാരം അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നുമായിരുന്നു ആവശ്യം.












Click it and Unblock the Notifications