Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി

TP Chandrasekharan
കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ രണ്ടു പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. അന്പത്തിനാലാം പ്രതി മുടക്കോഴി സിന്ധു നിവാസില്‍ കാര്യാത്ത് വല്‍സന്‍, അറുപത്തിയൊന്നാം പ്രതി മുടക്കോഴി മുഴക്കുന്ന് നക്ഷത്ര ഹൗസില്‍ കെ. മദനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരയുള്ള കുറ്റപത്രവും കോഴിക്കോട് എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി റദ്ദാക്കി.

ടി.പി വധക്കേസിലെ ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ മുടക്കോഴി മലയില്‍ ഒളിവില്‍ കഴിയാന്‍ ഇവര്‍ സഹായിച്ചിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാലിവര്‍ പ്രതികളെ സഹായിച്ചതിന് പ്രഥമദൃഷ്ട്യാ തന്നെ തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷ് ഉള്‍പ്പെടെ മൊത്തം 18 പ്രതികളെ ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്‌ടെന്ന് വിലയിരുത്തിയ കോടതി ഇവരെ ഒഴിവാക്കാന്‍ വിസമ്മതിച്ചു. ഇവര്‍ക്കായി ഹൈക്കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന ഒറ്റവരി മാത്രമാണ് അന്വേഷണ സംഘം ഇവര്‍ക്കെതിരേ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്ന കുറ്റമെന്നും ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളോ മറ്റ് തെളിവുകളോ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. മൊത്തം 74 പേരെ പ്രതിയാക്കിയാണ് ടി.പി വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. രണ്ടു പേരെ ഒഴിവാക്കിയതോടെ പ്രതിപ്പട്ടികയില്‍ 72 പേരായി ചുരുങ്ങി. പ്രതികളായ 11 പേര്‍ ജയിലിലും മറ്റുള്ളവര്‍ ജാമ്യത്തിലുമാണ്. വ്യാഴാഴ്ച കുറ്റപത്രം വായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+