മോഡി മാജിക്കില്‍ ബിജെപി

കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ നേടാന്‍ കഴിഞ്ഞെങ്കിലും പ്രമുഖര്‍ പലതും തോറ്റമ്പിയത് കോണ്‍ഗ്രസിന് ക്ഷീണമായി. തോറ്റവരില്‍ കോണ്‍ഗ്രസ് ഗുജറാത്ത് അധ്യക്ഷന്‍ അര്‍ജുന്‍ മോത്‌വാദിയയും പ്രതിപക്ഷനേതാവ് ശക്തിസിംഗ് ഖോലിയും ഉള്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രി നരേന്ദ്രമോഡി, മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ശങ്കര്‍സിംഗ് വഗേല, കേശുഭായ് പട്ടേല്‍ തുടങ്ങിയവരാണു വിജയിച്ച പ്രമുഖര്‍.
മണിനഗര്‍ മണ്ഡലത്തില്‍ 86,373 വോട്ടിനാണ് മോഡി ഐ.എ.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിനെ തോല്‍പ്പിച്ചത്. സൊറാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ രാജിവയ്‌ക്കേണ്ടിവന്ന മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ 63,000 വോട്ടുകള്‍ക്ക് നരന്‍പുര മണ്ഡലത്തില്‍ വിജയിച്ചു.
അതേസമയം, മോഡി സര്‍ക്കാരിലെ അഞ്ചു മന്ത്രിമാര്‍ പരാജയപ്പെട്ടതു ബി.ജെ.പിക്കും തിരിച്ചടിയായി. ആരോഗ്യമന്ത്രി ജയ്‌നാരായണ്‍ വ്യാസ് സിദ്ദ്പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ബല്‍വന്ത്‌സിംഗ് രജ്പുതിനോടാണു തോറ്റത്. കൃഷിമന്ത്രി ദിലീപ് സാംഘ്‌നി സാമൂഹികനീതിശാക്തീകരണ മന്ത്രി ഫക്കീര്‍ഭായ് വഗേല, കീര്‍ത്തിസിംഗ് റാണ, കനുഭായ് ഭാലാല എന്നിവരും പരാജയപ്പെട്ടു.












Click it and Unblock the Notifications