കാസര്‍കോട് ബലാത്സംഗവീരന്മാരുടെ നാടോ!

ഫോണില്‍ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ഉപ്പളയിലെത്തിയ കര്‍ണാടക കന്യാന്യ സ്വദേശിനിയായ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഈ സംഭവത്തില്‍ യുവതിയെ അവസാനം പീഡിപ്പിച്ച ഓട്ടോ റിക്ഷാ ഡ്രൈവറെ മാത്രമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഓട്ടോഡ്രൈവര്‍ പൊഡത്തടുക്കയിലെ ഗണേശ(35)നെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഫോണില്‍ പരിചയപ്പെട്ട യുവാവും മറ്റു രണ്ടുസുഹൃത്തുക്കളും ഒമ്‌നി വാനില്‍ ഉപ്പളയില്‍ നിന്നും മംഗലാപുരത്തേക്കു കയറ്റികൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് അവശയായ യുവതിയെ ഉപ്പള റെയില്‍ സ്റ്റേഷന്‍ പരിസരം കൊണ്ടുവിടുകയുമായിരുന്നു. ഇവിടെ നിന്നും നടന്ന് ഉപ്പള റെയില്‍വെ സ്റ്റേഷനിലെത്തിയ അവശയായ യുവതി തന്നെ ഏതെങ്കിലും യതീംഖാനയില്‍ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട് കയറിയ ഓട്ടോറിക്ഷ ഡ്രൈവറായ ഗണേഷാണ് വീണ്ടും യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. കര്‍ണാടക കന്യാന സ്വദേശിനിയായ യുവതി. പിതാവ് മരിച്ചതോടെ മാതാവ് ഉപ്പളയിലെ ഒരാളെ കല്ല്യാണം കഴിച്ചിരുന്നു. ഇതിനിടെ യുവതിയെ മംഗലാപുരം പനീരിലെ ഒരു വീട്ടില്‍ ജോലിക്ക് നിര്‍ത്തി. അവിടെ നിന്നും ഫോണില്‍ പരിചയപ്പെട്ട യുവാവിനെകാണാനാണ് ക്രിസ്മസ് ദിവസം ഉപ്പളയിലേക്ക് വന്നത്.
മൂന്നാഴ്ചയ്ക്കിടെ നടന്ന കൂട്ട ബലാല്‍സംഗങ്ങളില്‍ മൂന്ന് കേസുകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാസംഗത്തിന് ഇരയാക്കിയ സംഭവങ്ങളാണ്. ക്രിസ്മസ് ദിന സംഭവം ഒഴിച്ച് നടന്ന മറ്റ് നാല് സംഭവങ്ങളിലും പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത് അടുത്ത ബന്ധുക്കളാണ്. മഞ്ചേശ്വരത്തെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തത് സ്വന്തം സഹോദരന്‍ തന്നെയാണ്.
ഇയാള്‍ ബന്ധുവായ മറ്റൊരു യുവതിയെയും പീഢനത്തിന് വിധേയയാക്കുകയും പണം വാങ്ങി മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ രണ്ടുപേര്‍ മാത്രമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ പണം നല്‍കി ലൈംഗീകമായി പീഡിപ്പിച്ച ഉന്നതരെ പിടികൂടാന്‍ പൊലീസും അമാന്തിക്കുകയാണ്. കാഞ്ഞങ്ങാട് തായന്നൂരിലെ പതിനഞ്ചുകാരിയെകാരിയെ നിരന്തരമായി പീഡിപ്പിച്ചതില്‍ മാതാവിനും പങ്കുണ്ടെന്നാണ് അറിയുന്നത്. പടന്നക്കാട് നിന്നും രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ കയറ്റി പയ്യന്നൂരിലെ ലോഡ്ജില്‍ വച്ചു നിരവധി ആളുകള്‍ക്ക് കാഴ്ച്ചവച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു.
അടുത്തിടെ കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്ററില്‍ നിരവധി വിദ്യാര്‍ഥിനികളെ എം ബി ബി എസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസ്‌കര്‍ പീഡനത്തിന് ഇരയാക്കിയ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇയാള്‍ അറസ്റ്റിലായെങ്കിലും അസ്‌കറിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത മറ്റ് ആളുകളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വീടുകളിലെ പെണ്‍കുട്ടികളെയാണ് അസ്‌കറും കൂട്ടരും പീഡനത്തിനിരയാക്കിയത്. മാനക്കേട് ഭയന്ന് ഈ കേസില്‍ അസ്‌കറിനെതിരെ പരാതികൊടുക്കാന്‍ കാര്യമായി ആരും തയ്യാറായിട്ടില്ല എന്നതിനാല്‍ ഈ പീഡനവീരനും കൂട്ടരും രക്ഷപ്പെടാനാണ് സാധ്യത.












Click it and Unblock the Notifications