ദില്ലി കൂട്ട ബലാത്സംഗം, ബോംബുമായി ഒരാള്‍ പിടിയില്‍
ദില്ലി: ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ കുട്ടിയുടെ ജീവന് പകരം ചോദിക്കാന്‍ ചിലരെങ്കിലും തീരുമാനിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഡിസംബര്‍ 16നു നടന്ന ദാരുണസംഭവത്തില്‍ മുഖ്യപ്രതിയായ രാം സിങിന്റെ വീട് ബോംബ് വെച്ചുതകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ ഇതിനകം പോലിസ് പിടിയിലായിട്ടുണ്ട്. തെക്കന്‍ ദില്ലിയിലെ രവിദാസ് ചേരി പ്രദേശത്തുള്ള വീടിനടുത്തുനിന്ന് രണ്ട് ക്രൂഡ് ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തു.
വൈകുന്നേരം ആറു മണിയോടെ പോലിസിനു ലഭിച്ച ഒരു ഫോണ്‍ സന്ദേശമാണ് സ്‌ഫോടനം നടത്താനുള്ള പദ്ധതി തകര്‍ത്തത്. പരിചയമില്ലാത്ത മൂന്നു പേര്‍ ചുറ്റിക്കറങ്ങുന്നത് കണ്ട് സമീപവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ രാം സിങിന്റെ വീട് ബോംബ് വെച്ച് തകര്‍ക്കാന്‍ വന്നതാണെന്ന മറുപടിയാണ് സംഘം നല്‍കിയത്.

ഒരാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ അതിക്രൂരമായ പീഡിപ്പിച്ച ബസ്സിലെ ഡ്രൈവറായിരുന്നു രാംസിങ്. ശനിയാഴ്ച പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദില്ലിയിലെ സംഭവത്തിന് മറ്റൊരു കേസിനുമില്ലത്ത വിധത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന ആവശ്യക്കാരാണ് കൂടുതലുള്ളത്.












Click it and Unblock the Notifications