കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ സീറ്റിലിരുന്നാല്‍ 100 രൂപ പിഴ

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ബസുകളില്‍ സ്ത്രീകള്‍ക്കായി സംവരണംചെയ്തിട്ടുള്ള സീറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുകൊടുത്തില്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാക്കുന്നു. 1989ലെ കേരള മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ പത്തിന് ശേഷം പുതിയ പിഴ വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ കരട് തയ്യാറാക്കി. 'മോട്ടോര്‍ വാഹന നിയമത്തിലെ 177ാം വകുപ്പ് പ്രകാരം നൂറ് രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്' എന്നാണ് നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുക.

സ്ത്രീകള്‍ക്ക് പുറമെ, വികലാംഗര്‍, അന്ധര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കുള്ള സീറ്റുകള്‍ കൈയടക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ നിര്‍ദേശമുണ്ട്.

നിലവില്‍ 25 ശതമാനം സീറ്റുകളാണ് സ്ത്രീകള്‍ക്കുവേണ്ടി സംവരണം ചെയ്തിട്ടുള്ളത്. 40-50 സീറ്റുകളാണ് സാധാരണ ബസ്സിലുള്ളത്. പത്തുമുതല്‍ 13 സീറ്റുവരെ സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കും. നിലവില്‍ സ്ത്രീകളുടെ സീറ്റില്‍ യാത്ര ചെയ്യുന്നവരെ വിലക്കേണ്ട ചുമതല കണ്ടക്ടര്‍ക്കാണ്. ഇത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യുന്നത്.

ഈ നിയമ ഭേദഗതി സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗതാഗതവകുപ്പ്, ഗവ. സെക്രട്ടറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ അറിയിക്കണം.

English summary
The Kerala Motor Vehicles Act will be amended and Rs 100 will be levied if men are found sitting in ladies seats in buses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X