Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച 82കാരന്‍ പിടിയില്‍

Rape
കണ്ണൂര്‍: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ വര്‍ഷങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത മാമ്പറം സ്വദേശികളായ രണ്ടുപേരും ഇവരുടെ മക്കളുമടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. സംഘത്തില്‍ ഒരാള്‍ 82 വയസ്സുള്ള വൃദ്ധനാണ്.

മാമ്പറം പാലാട്ടി വീട്ടില്‍ മുകുന്ദന്‍(38), പുതിയവീട്ടില്‍ രാജന്‍(48), മകന്‍ രാജേഷ്(25), കരിപ്പാടി ചന്ദ്രന്‍(46), മാലാന്തറ കുട്ടപ്പന്‍(82), മകന്‍ സുന്ദരന്‍(26) എന്നിവരാണ് പിടിയിലായത്. തില്ലങ്കേരി, കാക്കയങ്ങാട്, പടിയൂര്‍, പുന്നാട്, തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി പുറത്തു പറഞ്ഞത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എസ് പി രാഹുല്‍ ആര്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം വനിതാ എസ് ഐ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പെണ്‍കുട്ടിയെ തലശ്ശേരി ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടിയെ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കും.

നാലാംക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ പെണ്‍കുട്ടിയെ മുകുന്ദന്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ടത്രെ. അമ്മയും സഹോദരിയും പണിക്ക് പോകുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാകുന്ന സമയം നോക്കിയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ പീഡനം പതിവാക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.

ഇതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ മലപ്പുറത്ത് കേസെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാഴയൂര്‍ എ എല്‍ പി സ്‌കൂളിലെ അറബി അധ്യാപകന്‍ അസൈനാര്‍ (49) ക്കെതിരെയാണ് വാഴയൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് സ്‌കൂള്‍ പ്രധാനാധ്യാപികക്ക് പരാതി നല്‍കുകയും അവര്‍ പരാതി വാഴയൂര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. പ്രതിയായ അധ്യാപകന്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+