മൊബൈലുമായി ജയിലിലെത്തിയ പൂച്ച അറസ്റ്റില്‍

ഏതെങ്കിലും തടവുകാരനെ ജയില്‍ചാടാന്‍ സഹായിക്കുന്നതിന് പൂച്ചയെ അയച്ചതാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അലഗോവാസ് സംസ്ഥാനത്തുള്ള അരാപിരാക ജയിലിലാണ് സംഭവം. ദേഹത്തുമുഴുവന്‍ ടേപ്പ് ഒട്ടിച്ചനിലയില്‍ വെള്ളപൂച്ച ജയിലിന്റെ പ്രധാന ഗേറ്റ് കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പിടികൂടി പരിശോധിച്ചു നോക്കിയപ്പോള്‍ പൂച്ചയുടെ ദേഹത്തു ഘടിപ്പിച്ചിരുന്ന പാക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, ബാറ്ററി, മെമ്മറി കാര്‍ഡ് തുടങ്ങിയവയും ഹാക്‌സോബ്ലേഡും കണെ്ടടുത്തു.
അരാപിരാക ജയിലില്‍ 263 തടവുകാരാണുള്ളത്. ഇവരിലാരെയെങ്കിലും കാണാനെത്തിയ സന്ദര്‍ശകരാവാം പൂച്ചയെ അയച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
പൂച്ചയെ ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ അയച്ചവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകുമെന്ന് പൊലീസ് പറഞ്ഞു. ജയില്‍ചാടാനുള്ള തടവുകാരുടെ ഈ തന്ത്രങ്ങള്‍ അദ്ഭുതപ്പെടുത്തുന്നുവെന്നും ഇവിടെ സുരക്ഷ കര്‍ശനമാക്കുമെന്നും അവര്‍ പറഞ്ഞു.
വൈദ്യ പരിചരണത്തിനായി പൂച്ചയെ മൃഗാശുപത്രിയിലാക്കി. പുതുവര്‍ഷദിനത്തില്‍ നടന്ന സംഭവം കഴിഞ്ഞദിവസമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications