നടിയുടെ മരണം: ഭര്‍ത്താവിനെതിരെ കുറ്റപത്രം

കേസുമായി ബന്ധപ്പെട്ട് 300 പേജ് വരുന്ന കുറ്റപത്രമാണ് കോടതിയ്ക്ക് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ഭര്‍ത്താവിനും ഡ്രൈവര്‍ക്കുമെതിരെ കൊലക്കുറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 9ന് ഭര്‍ത്താവുമൊത്ത് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഹേമശ്രിയ്ക്ക് തലച്ചുറ്റലും ശാരീരികാസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്നതിന് നിമിഷങ്ങള്‍ക്കകം മരിക്കുകയായിരുന്നു.നടിയുടെ മരണത്തിനു ശേഷം ഒക്‌ടോബര്‍ 10നാണ് ഭര്‍ത്താവിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തത്.
2011 ജൂണിലാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തന്നെ വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും സുരേന്ദ്രബാബുവിനൊപ്പം കഴിയാന്‍ പറ്റില്ലെന്നും കാണിച്ച് അന്ന് ഹേമശ്രീ ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഇരുവര്‍ക്കും കൗണ്‍സിലിങ് നടത്തിയതിന് ശേഷമാണ് ഒന്നിച്ചു താമസം തുടങ്ങിയത്. സിരിഗണ, വര്‍ഷ, നഞ്ചുണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹേമശ്രീ ഒട്ടേറെ സീരിയിലുകളിലും വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications