Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒവൈസി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Owaisi
ഹൈദരാബാദ്: പത്തുമിനിറ്റ് പോലിസ് മാറി നിന്നാല്‍ രാജ്യത്തെ നൂറുകോടിയോളം വരുന്ന ഹിന്ദുക്കളെ കൊന്നു തള്ളാമെന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ച മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമിന്‍(എംഐഎം) നേതാവും എംഎല്‍എയുമായ അക്ബറുദ്ദീന്‍ ഒവൈസിയെ ജയിലിലടച്ചു. വിവാദപ്രസംഗത്തിനു തൊട്ടുപിറകെ ലണ്ടനിലേക്ക് പറന്ന ഒവൈസി പോലിസ് അന്വേഷണത്തോടും ഫലപ്രദമായി സഹകരിയ്ക്കാത്ത പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്. എംഎല്‍എയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഡിസംബറില്‍ ഒവൈസി നടത്തിയ പ്രസംഗത്തിന്റെ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെക്ഷന്‍ 121 അനുസരിച്ചുള്ള കുറ്റവും ആരോപിച്ചതിനാല്‍ ഒവൈസിക്ക് ഇനി അത്ര എളുപ്പത്തില്‍ പുറത്തുവരാനാവില്ല. ഇന്ത്യന്‍ സര്‍ക്കാറിനെതിരേ യുദ്ധം നടത്തുന്നവര്‍ക്കെതിരേയാണ് സാധാരണ ഈ വകുപ്പനുസരിച്ച് കേസെടുക്കാറുള്ളത്.

ഒവൈസിയുടെ ശാരീരികനില മോശമാണെന്നും അദ്ദേഹം ചികിത്സയ്ക്കുവേണ്ടിയാണ് ലണ്ടനില്‍ പോയതെന്നുമുള്ള അഭിഭാഷകന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ലണ്ടനില്‍ നിന്ന് തിങ്കളാഴ്ച തിരിച്ചെത്തിയിരുന്നെങ്കിലും പോലിസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല.

യുപിഎ ഘടകകക്ഷിയായിരുന്ന എംഐഎം നേതാവിനെ കോണ്‍ഗ്രസ് സര്‍ക്കാറാണ് സംരക്ഷിക്കുന്നതെന്ന വാദവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഒവൈസി അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒവൈസിയുടെ പ്രസ്താവന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വന്‍ കോലാഹലമാണ് ഉണ്ടാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+