കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം ഇടിയുന്നു, എന്‍ആര്‍ഐകള്‍ക്ക് ചാകര

  • By Leena Thomas
Google Oneindia Malayalam News

Dollar Rupee
മുംബൈ: ഡോളറിന്റെ ഇന്ത്യന്‍ രൂപാ മൂല്യം കൂടുനത് വിദേശ ഇന്ത്യക്കാര്‍ക്ക് ചാകരയാവുന്നു. ഇന്ത്യയിലേയ്ക്ക് അവര്‍ അയയ്ക്കുന്ന ഡോളറിന് കൂടിയ വില കിട്ടുന്നതുകൊണ്ട് കഴിഞ്ഞ കുറെ മാസങ്ങളായി വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന തുക കൂടുകയാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസത്തിനിടയില്‍ 1124 കോടി ഡോളറാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 639 കോടി ഡോളര്‍ മാത്രമാണ് ഇന്ത്യയില്‍ എത്തിയത്.

2012-13 സാമ്പത്ക വര്‍ഷത്തിന്റെ ആദ്യ എട്ടുമാസക്കാലയളവിലാണ് എന്‍ ആര്‍ ഐ നിക്ഷേപം ഉയര്‍ന്നതെന്ന് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതും എന്‍ ആര്‍ ഐ നിക്ഷേപങ്ങളുടെ പലിശ വര്‍ദ്ധിച്ചതുമാണ് നിക്ഷേപം ഉയരാന്‍ കാരണമായത്. ഇന്ത്യയിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുമ്പോഴും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിനുള്ള പലിശനിരക്ക് കുറയ്ക്കാതിരിയ്ക്കുന്നതും ഇവര്‍ക്ക് ഇന്ത്യയിലെ നിക്ഷേപം ആകര്‍ഷകമാക്കുകയാണ്.

ഡോളറിന്റെ വില 57.32 രൂപവരെയായി. 2012 ജൂണ്‍ 4 നാണ് ഈ ഉയര്‍ന്ന വിലയിലെത്തിയത്. ഇപ്പോഴും ഡോളറിന്റെ വില 55 രൂപയ്ക്ക് അടുത്താണ്. കഴിഞ്ഞ ദിവസം ഇത് 54.76 ആയിരുന്നു. മാര്‍ച്ച് 2012 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ ബാങ്കുകളില്‍ 5790 കോടി ഡോളറിന്റെ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപമുണ്ട്.

English summary
Continuing rupee fall and higher interest rate have seen NRI deposits nearly doubling in the first eight months of 2012-13 to USD 11.24 billion from USD 6.39 billion a year ago, according to the Reserve Bank data. However, the non-resident (ordinary) rupee accounts and foreign currency non-resident accounts saw an outflow this year as against an inflow last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X