ഒരു തലയ്ക്കു പകരം 10 പാകിസ്താന്‍ തലവേണം: സുഷമ

ഒരു പ്രതികരണവുമില്ലാതെ കൈകെട്ടിയിരിക്കുക, അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളിലേര്‍പ്പെടുക, ഇത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും വിധത്തില്‍ സര്‍ക്കാര്‍ പ്രതികരിച്ചേ മതിയാവൂ. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടായേ പറ്റൂ- സൈനികന്റെ വീട് സന്ദര്‍ശിച്ചതിനുശേഷം പ്രതിപക്ഷനേതാവ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നാണ് ലാന്‍സ് നായിക് സുധാകര്‍ സിങിനെയും ഹേമരാജിനെയും പിടിച്ചുകൊണ്ടുപോയത്. അതില്‍ ഒരാളുടെ തലവെട്ടിയെടുത്ത് കൊണ്ടു പോയി. എന്നിട്ടും ഒരു പ്രതികരണവുമില്ലാതെ ഇരിയ്ക്കാന്‍ എങ്ങനെ സാധിക്കുന്നു.
രാജ്യത്തിനുവേണ്ടി വീരമൃത്യു മരിച്ചവരെ കളിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കുടുംബത്തോടും രാജ്യത്തോടും സര്‍ക്കാര്‍ മാപ്പ് പറയണം. അതേ സമയം ഈ ക്രൂര പ്രവര്‍ത്തിക്ക് പകരം ചോദിക്കുകയും വേണം.
പാകിസ്താന്റെ ഭാഗത്ത് നിന്ന് ഇനി പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി വിക്രം സിങ് അറിയിച്ചു. ഇന്ത്യയാണ് ആദ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് പാകിസ്താന്‍ ആരോപിക്കുന്നുണ്ട്. പക്ഷേ, പാകിസ്താനില്‍ നിന്നുള്ള ആക്രമണത്തില്‍ തിരിച്ചടി നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ഇന്ത്യയുടെ നിലപാട്.












Click it and Unblock the Notifications