രാഹുല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്
ജയ്പൂര്‍: കാത്തിരിപ്പിന് വിരാമം, കോണ്‍ഗ്രസിന്റെ യുവരാജിന് പട്ടാഭിഷേകം. ജയ്പൂരില്‍ ശനിയാഴ്ച രാത്രി നടന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതി യോഗം രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ ഏക വൈസ് പ്രസിഡന്റും രണ്ടാംസ്ഥാനക്കാരനുമായി അവരോധിച്ചു.
മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ രാഹുലിനെ പാര്‍ട്ടിയുടെ ഏക ഉപാധ്യക്ഷനായി നിര്‍ദേശിച്ചത്.
2014-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതും ഇനി പാര്‍ട്ടിയിലെ രണ്ടാമനും രാഹുല്‍ ആയിരിക്കുമെന്നു വര്‍ക്കിംഗ് കമ്മിറ്റി തീരുമാനം വിശദീകരിച്ച എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു.

വര്‍ക്കിംഗ് കമ്മിറ്റി തീരുമാനം ഞായറാഴ്ച ചേരുന്ന എഐസിസി സമ്മേളനം അംഗീകരിക്കുന്നതോടെ അതു പ്രാബല്യത്തിലാകും. ഇതോടെ രാഹുല്‍ പാര്‍ട്ടിയില്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വമേതെന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ ഭാവിനായകനുമാകും രാഹുല്‍ ഗാന്ധിയെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.
അവിവാഹിതനും 42-കാരനുമായ രാഹുല്‍ ഗാന്ധി 2004-ലും 2009-ലും അമേത്തിയില്‍ നിന്നാണു ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വൈകുന്നേരം 6.30-നു നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം ഐകകണ്‌ഠ്യേനയാണു രാഹുലിന്റെ നിയമനം അംഗീകരിച്ചത്.
സോണിയയുടെയും രാഹുലിന്റെയും സമ്മതം കിട്ടിയതിനെത്തുടര്‍ന്നാണ് ആന്റണി പ്രവര്‍ത്തക സമിതിയില്‍ രാഹുലിനെ ഉപാധ്യക്ഷനായി നിര്‍ദേശിച്ചത്. രാജ്യത്തെ ഏറ്റവും സ്വീകാര്യനായ യുവനേതാവെന്ന് അറിയപ്പെടുന്ന രാഹുല്‍ കോണ്‍ഗ്രസിന്റ ഉന്നത നേതൃത്വത്തിലേക്കു വരണമെന്നതു പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള അപേക്ഷയാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ആന്റണിയുടെ നിര്‍ദേശം യോഗം ഒറ്റക്കെട്ടായാണ് അംഗീകരിച്ചതെന്നു ദ്വിവേദി പറഞ്ഞു.
രാഹുലിന്റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം വരുന്നതിനു തൊട്ടു മുമ്പു തന്നെ ജയ്പൂരിലെ സമ്മേളന വേദിക്കു പുറത്തും ദില്ലിയടക്കം രാജ്യത്തെ പല കേന്ദ്ര ങ്ങളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രകടനങ്ങള്‍ നടത്തിയും ആഘോ ഷം തുടങ്ങിയിരുന്നു.
രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുത്തതിന്റെ പേരിലാവും ജയ്പൂര്‍ ചിന്തന്‍ ശിബിരം ചരിത്രമാവുന്നത്. അമ്മയും മകനും കോണ്‍ഗ്രസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമാകുന്നു എന്ന അപൂര്‍വ്വത കൂടിയുണ്ട്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി മൂന്നാം യു.പി.എ സര്‍ക്കാരെന്ന ലക്ഷ്യത്തിലേക്കാണ് പാര്‍ട്ടി ഇതോടെ ചുവട് വയ്ക്കുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ മുഖ്യ വെല്ലുവിളി. ഈ വെല്ലുവിളിനേരിടാനുളള നയ സമീപനങ്ങള്‍ക്കാണ് ചിന്തന്‍ ശിബിരം രൂപം നല്‍കിയത്.












Click it and Unblock the Notifications