ടിപി വധം, വിചാരണയ്ക്ക് ഭാഗിക സ്റ്റേ

കേസില്‍ മുഖ്യപ്രതികളിലൊരാളായി പോലിസ് കരുതുന്ന പികെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റമാണ് രാഗേഷിനെതിരേ ചാര്‍ത്തിയിട്ടുള്ളത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ ദേശീയ നേതാവുമാണ് രാഗേഷ്.
വധക്കേസിന്റെ വിചാരണ ഫെബ്രുവരി 11 മുതല്‍ ആരംഭിയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജൂലായ് 31നകം വിചാരണ തീര്‍ക്കാനാണ് പ്രത്യേക കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കേസില്‍ മൊത്തം 72 പേര്‍ക്കാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി 11 വരെയാണ്.
കെടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരാണ് ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് വിചാരണകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പരാതി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.












Click it and Unblock the Notifications