ചൗത്താലയ്ക്കും മകനും 10 വര്‍ഷം തടവ്

അഴിമതിക്ക് കൂട്ടുനിന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും 10 വര്‍ഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. 62 പ്രതികളായിരുന്നു കേസില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ വിചാരണക്കാലയളവില്‍ മരിച്ചുപോയിരുന്നു. ഒരാളെ കുറ്റം ചുമത്തിയ സമയത്തു തന്നെ കോടതി ഒഴിവാക്കിയിരുന്നു.
കോടതിവിധിയെ തുടര്‍ന്ന് ക്ഷുഭിതരായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രവര്‍ത്തകര്‍ കോടതിയ്‌ക്കെതിരെ കല്ലും നാടന്‍ ബോബും എറിഞ്ഞു. ഇവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. 1999, 2000 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് നടപ്പാക്കിയ 3206 അധ്യാപക നിയമനത്തില്‍ വന്‍ അഴിമതി നടത്തിയെന്ന സിബിഐ കുറ്റപത്രം അനുസരിച്ചാണ് ശിക്ഷ. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി നിരോധന നിയമം എന്നിവ അനുസരിച്ചാണ് ശിക്ഷ. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേസിലാണ് പരമാവധി തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
2008 ജൂണ്‍ ആറിനാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പ്രകാരം ഇക്കഴിഞ്ഞ 16നാണ് ചൗത്താലയെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തത്. കേസില്‍ 53 പ്രതികളാണുള്ളത്. ശിക്ഷ നടപ്പാക്കുമ്പോള്‍ ചൗത്താലയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചില്ല. നിലവില്‍ 78 വയസ്സുണ്ട് ചൗത്താലയ്ക്ക്.
ശിക്ഷ രണ്ടു വര്‍ഷത്തിലേറെ തടവായാതിനാല്‍ തന്നെ എഴുപത്തെട്ടുകാരനായ ഓംപ്രകാശ് ചൗത്താലയുടെയും മകന്റെയും രാഷ്ട്രീയ ഭാവി ഏതാണ്ട് അവസാനിയ്ക്കുമെന്നുറപ്പാണ്. രണ്ടു വര്‍ഷത്തില്‍ അധികം തടവിനു ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആറുവര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കുണ്ട്.












Click it and Unblock the Notifications