കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീറോമിങിനെതിരെ മൊബൈല്‍ കമ്പനികള്‍

  • By Ajith Babu
Google Oneindia Malayalam News

Mobile
ദില്ലി: മൊബൈല്‍ ഫോണ്‍ വരിക്കാര്‍ കാത്തിരിയ്ക്കുന്ന റോമിങ് ഫ്രീ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ടെലികോം കമ്പനികള്‍ രംഗത്ത്. വരുമാനത്തില്‍ വന്‍തോതില്‍ കുറവുവരുമെന്ന ന്യായം പറഞ്ഞാണ് കമ്പനികള്‍ തീരുമാനത്തെ എതിര്‍ക്കുന്നത്.

ഇപ്പോള്‍ ദീര്‍ഘദൂര കോളുകള്‍ക്ക് ഈടാക്കുന്ന റോമിങ് ചാര്‍ജ് അത് ഒഴിവാക്കിക്കഴിയുമ്പോള്‍ ലോക്കല്‍ കോള്‍ നിരക്കിലേക്കു മാറും. ഇത് രാജ്യത്തെ 90 കോടിയിലേറെ ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നതാണ്.ലോക്കല്‍ കോള്‍ നിരക്കിനേക്കാള്‍ 60-70% മുകളിലാണ് എസ്ടിഡി നിരക്ക്. എന്നാല്‍ രാജ്യവ്യാപകമായി ഏകീകൃത നിരക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് 2013 മാര്‍ച്ച് ഒന്നുമുതില്‍ റോമിങ്് ചാര്‍ജ് ഒഴിവാക്കാന്‍ ടെലികോം റെഗുലേറ്റര്‍ അതോറിറ്റി നിര്‍ദേശിച്ചത്.

എന്നാല്‍ ഈ നിര്‍ദേശം കമ്പനികള്‍ എതിര്‍ക്കുകയാണ്. ഒരു ടെലികോം സര്‍ക്കിളില്‍ നിന്ന് മാറേണ്ടിവരുന്ന ഉപയോക്താവിനു പിന്നീട് ആദ്യ സര്‍ക്കിളിനുള്ളിലേക്ക് എസ്ടിഡി നിരക്ക് കൂടാതെ വിളിക്കാവുന്നതാണ്. റോമിംഗ് ചാര്‍ജ് ഒഴിവാക്കുന്നതു തങ്ങള്‍ക്കു കനത്ത ബാധ്യത വരുത്തുമെന്ന് കമ്പനികള്‍ പരാതിപ്പെടുന്നു.

ഉദാഹരണത്തിന് കേരളത്തില്‍ നിന്നും മൊബൈല്‍ കണക്ഷന്‍ എടുത്ത ഉപയോക്താവ് അന്യസംസ്ഥാനത്തെത്തിയാല്‍ റോമിങ് ചാര്‍ജ്ജില്ലാതെ തന്നെ കേരളത്തിലേക്ക് വിളിയ്ക്കാം. ഇത് ലോക്കല്‍ കോളായാണ് കണക്കാക്കപ്പെടുക. എന്നാല്‍ തത്വത്തില്‍ ഇത് എസ്ടിഡി കോള്‍ തന്നെയാണെന്നും ഇത് തങ്ങള്‍ക്ക് വന്‍ ബാധ്യതയാണ് വരുത്തിവെയ്ക്കുകയെന്നുമാണ് മൊബൈല്‍ സേവനദാതാക്കളുടെ വാദം.

അതേസമയം മൊത്തം ടെലികോം ഉപയോക്താക്കളില്‍ പത്തുശതമാനം മാത്രമാണു റോമിംഗ് ഉപയോഗിക്കുന്നത്. സൗജന്യ റോമിങ് വരുമ്പോള്‍ ഒരു വലിയകൂട്ടം ഉപയോക്താക്കള്‍ ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിലേക്കു മാറുമെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും റോമിങ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ ഒമ്പതുശതമാനം അതായത് 10,000 കോടിയോളം രൂപ റോമിങ് നിരക്കില്‍ നിന്നാണ്. ഇതില്‍ കുറവ് വരുന്നതോടെ കോള്‍ നിരക്കുകളില്‍ 10-20 ശതമാനം വരെ വര്‍ദ്ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

English summary
Even as the government is pushing to make roaming free from the first half of this year, telecom operators are not too keen on it as they fear loss of revenue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X