Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരിയെ ശല്യം ചെയ്ത വൈദികന്‍ അറസ്റ്റില്‍

പുനെ: പുനെയില്‍ പതിനാലുകാരി വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത കേസില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. യെര്‍വാഡയിലെ ജോണ്‍ ബോസ്‌കോ കോണ്‍വെന്റ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഇജു ഫ്രാന്‍സിസ് (61)ഫല്‍ക്കുവാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഇയാളെ ജനുവരി 25വരെ പുനെ കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു.

ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ജനുവരിന് ഒന്നിന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പ്രാര്‍ത്ഥാനായോഗം സംഘടിപ്പിച്ചതിന് ശേഷം വിദ്യാര്‍ഥിനിയോട് പിറ്റേദിവസം തന്റെ മുറിയിലെത്തി കാണണമെന്ന് ഇജു ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പിറ്റേന്ന് കുട്ടി കാണാന്‍ വന്നതോടെ ഇജു തന്റെ മുറിയുടെ വാതില്‍ അടച്ചിടുകയും ഉപദ്രവിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു. ഭയന്നുപോയ കുട്ടി ബഹളമുണ്ടാക്കി ഓടിരക്ഷപ്പെട്ടു. സംഭവത്തിന് തന്റെ മൂന്ന് കൂട്ടുകാരികള്‍ ദൃക്‌സാക്ഷികളാണെന്നും പരാതിയിലുണ്ട്. മറ്റുചില പെണ്‍കുട്ടികളോടും ഇദ്ദേഹം മോശമായി പെരുമാറിയെന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം കടുത്ത മാനസികസംഘര്‍ഷം നേരിടുന്ന കുട്ടി ഇതുവരേക്കും സ്‌കൂളില്‍ പോയിട്ടില്ല. പീഡനശ്രമത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറലോകമറിഞ്ഞത്. അതേസമയം വൈസ് പ്രിന്‍സിപ്പലിനെതിരായ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. വിദ്യാര്‍ഥികള്‍ക്കു സുരക്ഷ നല്‍കുന്നതില്‍ പ്രഥമ പരിഗണനയാണു നല്‍കുന്നതെന്നു മാനെജ്‌മെന്റ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+