ഡ്രോണ്‍ ആക്രമണങ്ങളെ കുറിച്ച് യുഎന്‍ അന്വേഷണം

ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒരു അന്താരാഷ്ട്രധാരണയിലെത്തുകയെന്ന ദൗത്യവും ഇതിനു പിന്നിലുണ്ട്. ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിയ്ക്കുമെന്ന ആശങ്കയും യുഎന്നിനുണ്ട്.
ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണ്. 2004 മുതല്‍ 2013 വരെയുള്ള കാലയളവ് പരിഗണിയ്ക്കുകയാണെങ്കില്‍ പാകിസ്താനില്‍ മാത്രം 3461 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 891 പേരും സിവിലിയന്മാരാണ്. റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കും.
ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ നിരവധി പാകിസ്താന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. അബോട്ടാബാദില്‍ വെച്ച് ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വധിച്ചത് പാകിസ്താന്‍ പോലുമറിയാതെയായിരുന്നു. ഇത്തരം 'ലക്ഷ്യം വെച്ചുള്ള' ആക്രമണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications