ചെന്നിത്തലയുമായി അഭിപ്രായവ്യത്യാസമില്ല: ചാണ്ടി

രമേശ് ചെന്നിത്തലയ്ക്ക് എന്തു പറയണമെങ്കിലും തന്നോടു നേരിട്ടു പറയാം. തനിക്കും രമേശിനോട് എന്തുവേണമെങ്കിലും പറയാം. അത്തരം ഒരു ബന്ധമാണ് ഉള്ളത്. - ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
എട്ടു വര്‍ഷമായി ഒരുമിച്ചു രമേശ് ചെന്നിത്തലയും താനും ഒരു മിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുള്ളത്. രമേശിന്റെ പൂര്‍ണ പിന്തുണ തനിക്കു ലഭിക്കുന്നുണ്ട്. പാര്‍ട്ടിക്കു വേണ്ടിയുള്ള എന്താവശ്യങ്ങള്‍ക്കും താന്‍ തിരിച്ചും അതേപോലെ പിന്തുണ നല്‍കുന്നുണ്ട്.
വിവാദപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ സര്‍ക്കാരിന്റെ താക്കോല്‍സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് അധികകാലം തുടരാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു.
ന്യൂനപക്ഷവുമായിച്ചേര്‍ന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏകപക്ഷീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ സോണിയാഗാന്ധിയെ കാണാന്‍ നിവേദകസംഘം പോകേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications