സാന്ത്വനസന്ദേശവുമായി വേറിട്ടൊരു സ്വയംവരം

ഭാരത ചരിത്രത്തില്‍ സ്വയംവരം പുത്തരിയൊന്നുമല്ല എന്നാല്‍ ഈ 21ാം നൂറ്റാണ്ടില്‍ സ്വയംവരത്തിലൂടെ പങ്കാളിയെ കണ്ടുപിടിക്കുന്നത് ആശ്ചര്യാവഹമാണ്. അതിനുദാഹരണമാണ് ഈ അടുത്തകാലത്ത് ചെന്നൈയിലെ ഒരു സന്നദ്ധസംഘടന സ്വയംവരം നടത്തി ജീവിത പങ്കാളികളെ കണ്ടെത്തി കൊടുത്തത്. ത്വക് രോഗ അസുഖങ്ങള്‍ക്ക എതിരെ അവബോധം നല്‍കുന്ന ചെന്നൈയിലെ ലൂക്കോഡര്‍മ അവയര്‍നസ്സ് മൂവ്‌മെന്റാണ് വേറിട്ട ഈ നീക്കം നടത്തിയത്.
ത്വക് രോഗങ്ങളെ എങ്ങനെ നേരിടാമെന്നും അവയോട് എങ്ങനെ പ്രതികരിക്കണമെന്നും അവബോധ നല്‍കുന്ന ഈ സംഘടനയുടെ നേതൃത്വത്തിലാണ് സ്വയംവരം നടത്തിയത്. കെ ഉമാപതി ആരംഭിച്ച സംഘടനയില്‍ ഇന്ന് 100,000ല്‍ പരം അംഗങ്ങളുണ്ട്. പാണ്ടു രോഗമോ ശരീരമാസകലം കുരുക്കളോ ഉള്ളവരെ വിവാഹം കഴിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് ഇങ്ങനൊരു സമൂഹ സ്വയംവരം നടത്താന്‍ തീരുമാനമായതെന്ന് ഉമാപതി പറഞ്ഞു. ഇങ്ങെനാരു പരിപാടി ആലോചനയില്‍ വന്നപോള്‍ തന്നെ നല്ല പ്രതികരണമാണ് അംഗങ്ങളില്‍ നിന്നു ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
സ്വയംവരത്തിന് 500 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു വെങ്കിലും സ്ഥലസൗകര്യവും ഫണ്ടും പ്രമാണിച്ച് ലിസ്റ്റ് വെട്ടിച്ചുരുക്കി. 40 പേര്‍ക്കാണ് ഇത്തവണ സ്വയംവരത്തിന് അവസരം ലഭിച്ചത്. ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ രണ്ടു ശതമാനം വ്യക്തികള്‍ക്ക് ത്വക് സംബന്ധമായ പാണ്ട് രോഗം ഉണ്ട്. എന്നാല്‍ ഇന്ത്യയിലാണെങ്കില്‍ ഇത് ഇരട്ടിയാണ്. തമിഴ്‌നാട്ടില്‍ മാത്രം 36 ലക്ഷത്തോളം പേര്‍ക്കെങ്കിലും പാണ്ട് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.












Click it and Unblock the Notifications