ആഭ്യന്തര വിമാനനിരക്ക് കുത്തനെ കുറച്ചു

ഏപ്രില്‍ പകുതിവരെയുള്ള ടിക്കറ്റുനിരക്കുകള്‍ മിക്ക കമ്പനികളും പ്രഖ്യാപിച്ചു. ഇക്കണോമി ക്‌ളാസില്‍ ദില്ലി-മുംബൈ യാത്രക്ക് 3,201രൂപയാണ് എയര്‍ ഇന്ത്യ നിരക്ക്. ഇന്‍ഡിഗോക്ക് 3,340, ജെറ്റ് എയര്‍വേസില്‍ 3,350 സ്‌പൈസ് ജെറ്റില്‍ 4,426 രൂപയുമാണ് നിശ്ചയിച്ചത്. ദില്ലി-കൊല്‍ക്കത്ത യാത്രക്ക് എയര്‍ ഇന്ത്യ 3,201 രൂപ നിശ്ചയിച്ചപ്പോള്‍ ഇന്‍ഡിഗോക്ക് 3,241 സ്‌പൈസ് ജെറ്റിന് 4,662, ജെറ്റ് കണക്ടിന് 4,663 രൂപയുമാണ്.
ദില്ലി-ചെന്നൈ യാത്രക്ക് എയര്‍ ഇന്ത്യക്ക് 3701 രൂപയും ഇന്‍ഡിഗോക്ക് 3840 രൂപയും ജെറ്റ് എയര്‍വേസിന് 3850 രൂപയും ജെറ്റ് കണക്ടിന് 4008 രൂപയും സ്‌പൈസ് ജെറ്റിന് 4714 രൂപയുമാണ്. ദില്ലി-ഹൈദരാബാദ് റൂട്ടില്‍ എയര്‍ ഇന്ത്യ 3201 രൂപ ഈടാക്കുമ്പോള്‍ ഇന്‍ഡിഗോ 3290ഉം ജെറ്റ് എയര്‍വേസ് 3350ഉം സ്‌പൈസ് ജെറ്റ് 4641രൂപയും ഈടാക്കും.
മാസങ്ങളായി ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ മത്സരിച്ചിരുന്ന കമ്പനികളാണ് ഒരു സുപ്രഭാതത്തില്‍ കുറയ്ക്കല്‍ മത്സരത്തിനിറങ്ങിയത്. 20 ലക്ഷം ടിക്കറ്റുകള്‍ 2250 രൂപ നിരക്കില്‍ വിറ്റൊഴിക്കാനുള്ള മത്സരത്തിന് തുടക്കം കുറിച്ചത് ജെറ്റ് എയര്‍വേയ്‌സാണ്. ഈ മാസം 24ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍വരെ കാലാവധിയും നിശ്ചയിച്ചു. ഇതോടെ, ഒറ്റ ദിവസംകൊണ്ട് ഏഴുമുതല്‍ ഇരട്ടി ഇരട്ടി വര്‍ധനയാണ് ടിക്കറ്റ് വില്‍പനയിലുണ്ടായത്. കൂടാതെ വ്യോമയാത്ര തെരഞ്ഞെടുക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവര്‍ ആ പാത പിന്തുടര്‍ന്നതോടെ മത്സരം കൊഴുത്തു. 10 ലക്ഷം ടിക്കറ്റുകള്‍ 2013 രൂപക്ക് എന്നതായിരുന്നു സ്‌പൈസ് ജെറ്റിന്റെ ഓഫര്‍. ഫെബ്രുവരി-ഏപ്രില്‍ കാലത്തെ യാത്രക്കായിരുന്നു ഈ ആനുകൂല്യം.












Click it and Unblock the Notifications