കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥിരാജ് മികച്ച നടന്‍, ലാല്‍ ജോസ് സംവിധായകന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് പൃഥ്വിരാജിനെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ വാസ്തവം എന്ന ചിത്രത്തിനും അവാര്‍ഡ് ലഭിച്ചിരിരുന്നു. മനോജ് കെ ജയനാണ് മികച്ച രണ്ടാമത്തെ നടന്‍. കളിയച്ഛന്‍, അര്‍ദ്ധനാരീ എന്നീ സിനിമകളിലെ പ്രകടനമാണ് വിലയിരുത്തിയത്. മികച്ച രണ്ടാമത്തെ നടി സജിത മഠത്തിലാണ്. സലീം കുമാറാണ് മികച്ച ഹാസ്യ നടന്‍.

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം മധുപാലിന്റെ ഒഴിമുറി നേടി. തിരക്കഥയ്ക്കുള്ള പുരസ്‌കാരം അഞ്ജലി മേനോന്‍ നേടി. സെല്ലുലോയ്ഡ്, ചട്ടക്കാരി എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ സമ്മാനം നേടി. മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദാണ്.

ഗ്രാന്റ്മാസ്റ്ററിലെയും സ്പിരിറ്റിലെയും പാട്ടികള്‍ വിജയ് യേശുദാസിന് പുരസ്‌കാരം വാങ്ങികൊടുത്തു. സെല്ലുലോയ്ഡില്‍ പാട്ടുപാടിയ സിത്താരയാണ്
മികച്ച ഗായിക. ചായില്യം എന്ന ചിത്രത്തിന്റെ കഥയ്ക്ക് മനോജ് കാനയും അന്നയും റസൂലിലെ ക്യാമറയ്ക്ക് മധുനീലകണ്ഠനും പുരസ്‌കാരം നേടി. പശ്ചാത്തല
സംഗീതത്തില്‍ ബിജി ബാലും ചിത്രസംയോജനത്തില്‍ ജി അജിത്ത്കുമാറും മേക്കപ്പ്മാനായി എംജി റോഷനും സമ്മാനം ലഭിക്കും.

ഐവി ശശി, സിബി മലയില്‍, വിപിന്‍ മോഹന്‍, ജയശ്രീ കിഷോര്‍, സോമശേഖരന്‍, രമേഷ് വിക്രമന്‍ എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍. മന്ത്രി കെബി ഗണേഷ് കുമാറാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

English summary
Kerala state movie awards declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X