ദില്ലി: യുവതിയെ വെടിവെച്ചുകൊന്നു

വെടിയുതിര്‍ത്തശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറാനുള്ള ശ്രമം യുവതി തടഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട പൂജയും അറസ്റ്റിലായ മുന്‍ഷി യാദവും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു.
നേരെ മുന്നില്‍നിന്ന് യുവതിയുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. പൊലീസ് പോസ്റ്റിന് 100 മീറ്റര്‍ അകലെവച്ചാണ് സംഭവം. വ്യക്തിവൈരാഗ്യവും കൊലക്കുള്ള കാരണമാണെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണം നടക്കുന്ന സമയത്ത് മോഹന്‍ പ്രസാദ് എന്നൊരാള്‍ യുവതിക്കൊപ്പമുണ്ടായിരുന്നു. ഇയാള്‍ പൂജയ്‌ക്കൊപ്പം താമസിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. പൂജയും മുന്‍ഷിയും ഒരേ നാട്ടുകാരാണ്. മോഹന്‍ പ്രസാദിനെ ചൊല്ലി ഇരുവരും കലഹിച്ചിരുന്നതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications