വൃദ്ധദമ്പതിമാരെ തീവണ്ടിയില്‍ നിന്നു തള്ളിയിട്ടു

എഴുപതുവയസ്സിന് മുകളില്‍ പ്രായമുള്ള രാജേശ്വര്‍ ത്യാഗിയും അദ്ദേഹത്തിന്റെ ഭാര്യ സന്തോഷും അബദ്ധവശല്‍ ശതാബ്ദി എക്‌സ്പ്രസില്‍ കയറുകയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ രാം ചന്ദറും, കോണ്‍സ്റ്റബിള്‍ സുഭാഷും ഇവരോട് എവിടേയ്ക്കാണ് യാത്രചെയ്യുന്നതെന്ന് ചോദിച്ചു. ഷഹരന്‍പൂരിലേയ്ക്കാണ് പോകേണ്ടതെന്ന് ഇവര്‍ പൊലീസുകാരെ അറിയിച്ചു.
ഇക്കാര്യം കേട്ടയുടനെ ശദാബ്ദി എക്‌സ്പ്രസിന് ഷഹരണ്‍പൂരില്‍ സ്റ്റോപ്പില്ലെന്നും തീവണ്ടിയില്‍ നിന്നും ഇറങ്ങണമെന്നും പൊലീസുകാര്‍ ദമ്പതിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേയ്ക്കും തീവണ്ടി വേഗത്തില്‍ ഓടാന്‍ തുടങ്ങിയിരുന്നു. അപ്പോഴാണ് പൊലീസുകാര്‍ തീവണ്ടിയുടെ വാതില്‍ തുറന്നുപിടിച്ച് ഇവരെ പുറത്തേയ്ക്ക് തള്ളിയത്.
അടുത്ത പാളത്തിലൂടെ ഓടിക്കൊണ്ടിരുന്ന വണ്ടിയിടിച്ച് സ്ത്രീ അപ്പോള്‍ത്തന്നെ മരിച്ചു. വീഴ്ചയില്‍ ത്യാഗിയ്ക്ക് പരുക്കുകളേല്‍ക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications