Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് ഫോട്ടോയുടെ പേരില്‍ ബന്ദും അക്രമവും

മൈസൂര്‍: എന്തിനും ഏതിനും ബന്ദും ഹര്‍ത്താലും നടക്കുന്നകാലമാണിപ്പോള്‍. രാഷ്ട്രീയപ്രശ്‌നങ്ങളുടെ പേരിലും, വിലക്കയറ്റത്തിന്റെ പേരിലും, മരണങ്ങളുടെ പേരിലുമെല്ലാം ബന്ദും ഹര്‍ത്താലും നടക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല. എന്നാല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബന്ധനടക്കുകയെന്നതാല്‍ അല്‍പം അതിശയം തോന്നുന്നകാര്യം തന്നെയല്ലേ?

കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കിലാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബന്ദ് നടന്നത്. ഫേസ്ബുക്കിലെ ഒരു പോസ്റ്റ് സമുദായവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അതില്‍ പ്രതിഷേദിച്ചാണ് ഫെബ്രുവരി 27ന് ഹുന്‍സൂരില്‍ ബന്ദ് ആചരിച്ചത്. ഇതിന് പിന്നാലെ രണ്ട് സമുദായങ്ങളിലെ ആളുകള്‍ തെരുവില്‍ ഏറ്റുമുട്ടുകകൂടി ചെയ്തതോടെ ബന്ദ് സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുകയും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിയ്ക്കുകയും ചെയ്തു.

ഹുന്‍സൂര്‍ സ്വദേശിയായ സെന്തില്‍ കുമാര്‍ എന്ന യുവാവാണ് മറ്റൊരു സമുദായത്തെ അധിക്ഷേപിയ്ക്കുന്നതെന്ന് പറയപ്പെടുന്ന ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ഫേസ്ബുക്കില്‍ത്തന്നെ പ്രതിഷേധമുണ്ടാവുകയും ചിലര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം പടം എടുത്തുമാറ്റാമെന്ന് യുവാവ് ഉറപ്പ് നല്‍കിയെങ്കിലും ഏറെ സമയത്തേയ്ക്ക് അത് നീക്കിയില്ല. തുടര്‍ന്നാണ് പ്രശ്‌നം തെരുവിലെത്തിയത്. ഇതിനെതിരെ പ്രതിഷേധ ധര്‍ണ നടത്തിയ സമുദായക്കാര്‍ തങ്ങളുടെ സമുദായത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ ബന്ദിന് ആഹ്വാനം നല്‍കുകയായിരുന്നു.

ഇതുപ്രകാരം ബുധനാഴ്ച ബന്ദ് ആചരണം നടക്കുന്നതിനിടെ സമുദായാംഗങ്ങള്‍ ചില കടകള്‍ പൂട്ടിക്കാന്‍ ശ്രം നടത്തിയപ്പോള്‍ അത് സംഘര്‍ഷത്തില്‍ കലാശിയ്ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വിഭാഗത്തിലെയും ആളുകള്‍ സംഘടിച്ച് തെരുവ് യുദ്ധക്കളമാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിയ്ക്കുകയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും ചെയ്തു. പടം പോസ്റ്റ് ചെയ്ത യുവാവിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവില്‍പ്പോയിരിക്കുകയാണെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+