20രൂ ബാലന്‍സുണ്ടെങ്കില്‍ ഡീആക്ടീവേഷന്‍ ഒഴിവാക്കാം

  • Posted By: Staff
Subscribe to Oneindia Malayalam
Trai
ദില്ലി: സ്ഥിരമായി ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കുന്ന മൊബൈല്‍ സേവനദാതാക്കളുടെ നടപടിയ്ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിബന്ധന കൊണ്ടുവന്നു.

20 രൂപയെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കില്‍ ഏറെക്കാലമായി ഉപയോഗത്തിലില്ലാത്ത പ്രീപെയ്ഡ് മൊബൈല്‍ കഷണക്ഷനുകള്‍ റദ്ദാക്കരുതെന്നാണ് ട്രായ് യുടെ നിര്‍ദ്ദേശം.

90 ദിവസത്തിലധികം ഉപയോഗിക്കാതിരിക്കുന്ന കണക്ഷനുകള്‍ വിച്ഛേദിയ്ക്കാമെന്നും ട്രായ് അറിയിച്ചിട്ടുണ്ട്. 90 ദിവസം ഉപയോഗിക്കാതിരിക്കുന്ന കണക്ഷനുകളില്‍ 20 രൂപയില്‍ താഴെയെ ഉള്ളുവെങ്കില്‍ മൊബൈല്‍ സേവനദാതാവിന് കണക്ഷന്‍ റദ്ദാക്കാം.

എന്നാല്‍ നിശ്ചിത പിഴ നല്‍കി ഊ നമ്പര്‍ തന്നെ പുനസ്ഥാപിയ്ക്കാന്‍ ഉപയോക്താവിന് 15 ദിവസം കൂടി അനുവദിക്കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നമ്പര്‍ തന്നെ നിഷ്‌ക്രിയ നമ്പരുകള്‍ റദ്ദാക്കുന്നതിനുള്ള നിര്‍ദേശങ്ങളില്‍ ഭേദഗതിവരുത്തിയാണ് ട്രായ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. മാര്‍ച്ച 22ന് ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

മൊബൈല്‍ കമ്പനികള്‍ കൃത്യമായ നിരീക്ഷണമില്ലാതെ കണക്ഷനുകള്‍ വിച്ഛേജിച്ച് ഉപയോക്താക്കളെ കുഴക്കുന്നതായി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ട്രായ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
Telecom regulator TRAI today said inactive mobile connections of pre-paid customers cannot be deactivated if they have a minimum balance of Rs 20 in their account,
Please Wait while comments are loading...