കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച രാഷ്ട്രീയക്കാരി; സുഷമ സോണിയയെ പിന്തള്ളി

  • By Super
Google Oneindia Malayalam News

ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വനിതകള്‍ ഉയര്‍ന്നുവരുന്ന കാലമാണിത്. ഭരണരംഗത്തായാലും ഉദ്യോഗസ്ഥതലത്തിലായാലും ശക്തമായ വനിതാപ്രാതിനിധ്യം ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രബലരായ വനിതാ നേതാക്കള്‍ പലരും അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ശക്തരായ സ്ത്രീകളെന്ന ഗണത്തില്‍പ്പെടുന്നവരാണ്.

രാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ തുടങ്ങിയ സ്ഥാനങ്ങളിലും മുഖ്യമന്ത്രി പദത്തിലുമെല്ലാം സ്ത്രീകള്‍ മിന്നുന്ന കാഴ്ച നമ്മള്‍ കാണുന്നുണ്ട്. ഇന്ത്യയിലെ വനിതാ രാഷ്ട്രീയനേതാക്കളില്‍ ഏറ്റവും പ്രബലയെന്ന് എണ്ണപ്പെട്ടിരുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ഈ പദവി സ്വന്തമാക്കിയിരിക്കുകയാണ്.

Sushma Swaraj

വൈവാഹിക വെബ്‌സൈറ്റായ ശാദി ഡോട്ട് കോം നടത്തിയ സര്‍വ്വേയിലാണ് ഏറ്റവം പ്രബലയായ രാഷ്ട്രീയ നേതാവായി സുഷ്മ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വ്വേയില്‍ സോണിയയ്ക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തെത്തിയത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ്.

അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ടാണ് ശാദി ഡോട്ട് കോം രാജ്യത്തെ സര്‍വ്വേ നടത്തിയത്. സ്വന്തം രംഗത്ത് വിജയം നേടുകയും ഒപ്പം കുടുംബകാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന സ്ത്രീയെ കണ്ടെത്താനായിരുന്നു സര്‍വ്വേ. സര്‍വ്വേയില്‍ സുഷമ സ്വരാജിന് 36.28ശതമാനം വോട്ടുകളാണ് ലഭിച്ചത്. സോണിയയ്ക്ക് 33.62 ശതമാനം വോട്ടുകളും ജയലളിതയ്ക്ക് 23.01 ശതമാനം വോട്ടുകളും ലഭിച്ചു. രാജ്യത്തെ 19,000ത്തോളം ആളുകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്.

ഫോര്‍ബ്‌സ് മാസിക പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ പലപ്പോഴായി തിരഞ്ഞെടുത്ത ലോകത്തെ പ്രബലരായ രാഷ്ട്രീയ നേതാക്കളില്‍ പലതവണ മുന്‍പന്തിയിലെത്തിയയാളായിരുന്നു സോണിയ ഗാന്ധി. സോണിയ നിയിയ്ക്കുന്ന യുപിഎ സര്‍ക്കാറിന്റെ ഭരണത്തിലെ പാകപ്പിഴകള്‍ തന്നെയാകാം രാജ്യത്ത് അവരുടെ ജനപ്രീതി കുറയുന്നതിന് ഇടയാക്കിയത്.

English summary
BJP leader Sushma Swaraj has defeated her arch-rival Sonia Gandhi to become the most admired female politician in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X