• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലങ്കയെ തള്ളാനും കൊള്ളാനും വയ്യാതെ കേന്ദ്രം

  • By Super

ശ്രീലങ്കന്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന തമിഴ് കക്ഷികളുടെ ആവശ്യത്തില്‍ കേന്ദ്രം വെട്ടിലായി. എരിതീയില്‍ എണ്ണയൊഴിക്കുംമട്ടില്‍ ബിജെപി തമിഴ് കക്ഷികളെ പിന്തുണച്ചതോടെ കേന്ദ്രം ചക്രവ്യൂഹത്തിലായി. തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയില്‍ രാജ്യത്തിന്‍െറ നിയമനിര്‍മാണ സഭ തടസ്സപ്പെടുംവരെയത്തെി ലങ്കന്‍ പുകില്.

ശ്രീലങ്ക നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ യു.എന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണക്കണമെന്നും യുദ്ധക്കുറ്റങ്ങള്‍ തുറന്നുകാട്ടണമെന്നും വിവിധ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറായില്ല. പാര്‍ലമെന്‍റിന്‍െറ വികാരവും മറ്റു രാജ്യങ്ങള്‍ എന്തു തീരുമാനമെടുക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണിച്ച് ഇന്ത്യ നിലപാട് രൂപപ്പെടുത്തുമെന്നായിരുന്നു വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്‍െറ മറുപടി.

സര്‍ക്കാര്‍ നിലപാട് വ്യക്തമായി പറയണമെന്നാവശ്യപ്പെട്ട് തമിഴ് എം.പിമാര്‍ ബഹളംവെച്ചു. ഏതെങ്കിലും രാജ്യത്തോട് വല്യേട്ടന്‍ ചമഞ്ഞ് പൊലീസ് കളിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ളെന്ന് ഖുര്‍ഷിദ് മറുപടി നല്‍കി. അതില്‍ തൃപ്തരാവാതെയാണ് വ്യാഴാഴ്ച തമിഴ് എം.പിമാര്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. അവര്‍ക്കൊപ്പം ബി.ജെ.പിയും ജെ.ഡി.യുവും ചേരുകയായിരുന്നു. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി, ജെ.ഡി.യു അംഗങ്ങള്‍ ചേര്‍ന്നാണ് ലോക്സഭയില്‍ ഒച്ചപ്പാടിന് തിരികൊളുത്തിയത്.

എന്നാല്‍, വിവാദത്തില്‍നിന്ന് പെട്ടെന്ന് തലയൂരാനാവാത്തവിധം പെട്ട അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചാല്‍ രാജ്യം പിന്തുടരുന്ന വിദേശനയത്തില്‍ വെള്ളംചേര്‍ത്തെന്ന ആരോപണം ഉയരും. പ്രമേയത്തെ നിരാകരിച്ചാല്‍ തമിഴ്നാട്ടില്‍നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകും. വ്യക്തമായ പോംവഴികളൊന്നും സര്‍ക്കാരിന്‍െറ മുന്നിലില്ളെന്നാണ് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്‍െറ മറുപടി നല്‍കുന്ന സൂചന.

ശ്രീലങ്കയിലെ വംശീയ കലാപം അന്താരാഷ്ട്ര ഏജന്‍സി അന്വേഷിക്കണമെന്നുള്ള ആവശ്യം ഇന്ത്യക്ക് മുന്നോട്ട് വെക്കാമെന്നാണ് നയതന്ത്രവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായുള്ള അന്വേഷണം ഉറപ്പാക്കാനാവണം. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യസ്നേഹ നിയമങ്ങളുമെല്ലാം അനുസരിച്ചാവണം അന്വേഷണം. അതിന്‍െറ കണ്ടത്തെലും തീരുമാനങ്ങളും ലങ്ക അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യണം. ലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ ബാഹ്യ ഇടപെടലിന് ഇത് വഴിയൊരുക്കും.

മറ്റൊരു രാജ്യത്തിന്‍െറ ആഭ്യന്തരകാര്യത്തില്‍ ഇടപെടില്ളെന്ന നിലപാട് മുറുകെ പിടിക്കുന്ന ഇന്ത്യക്ക് ഇക്കാര്യത്തില്‍ എത്രമാത്രം സമ്മര്‍ദം ചെലുത്താനാകുമെന്നത് കണ്ടറിയണം. ജനാധിപത്യരാജ്യമെന്ന നിലയില്‍ ശ്രീലങ്കന്‍ നിലപാടുകളെ മാനിക്കുന്നതാണ് ഇന്ത്യയുടെ കീഴ്വഴക്കം. ഐക്യരാഷ്ട്രസഭയുടെ ഇടപെടലായാലും മനുഷ്യാവകാശ ഹൈ കമീഷന്‍െറ ഇടപെടലായാലും ശ്രീലങ്കന്‍ സര്‍ക്കാരുമായി ആലോചിച്ചുറപ്പിച്ചുവേണം നടപടികളെന്ന് മുമ്പ് പല ഘട്ടങ്ങളില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രമേയത്തിലെ വിമര്‍ശനത്തിന്‍െറ അടിസ്ഥാനത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍നിന്ന് ഒരു ഇടക്കാല റിപ്പോര്‍ട്ട് തേടാനുള്ള സാധ്യതയും പരിശോധിക്കപ്പെടണം.

English summary
The US has circulated a draft resolution in Geneva against Sri Lanka on Thursday, which militates against India's consistent stand of non-interference in internal affairs of countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more