മദനി ജാമ്യവ്യവസ്ഥ ലംഘിച്ചതായി പരാതി

മദനിയുടെ പ്രസംഗം നിയമവ്യവസ്ഥയെയും കോടതിയെയും പരസ്യമായി വെല്ലുവിളിക്കുന്നതാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ കുറ്റപ്പെടുത്തി. കര്‍ണാടക പോലിസിന്റെ തടസ്സം വകവെയ്ക്കാതെയാണ് മദനി പ്രസംഗിച്ചത്. വിവാഹച്ചടങ്ങിന്റെ ഭാഗമാണ് ഈ പ്രസംഗമെന്നാണ് പോലിസുകാരെ ധരിപ്പിച്ചത്. പ്രസംഗത്തെ കുറിച്ച് കര്‍ണാടക സര്‍ക്കാറിനെയും കോടതിയെയും അറിയിക്കും.
പൊതുവേദികളിലോ മാധ്യമപ്രതിനിധികളുമായോ സംസാരിക്കരുതെന്ന ഉപാധിയോടെയാണ് മദനിയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ കല്യാണച്ചടങ്ങ് വാസ്തവത്തില്‍ മദനിക്കുള്ള 'സ്വീകരണച്ചടങ്ങായി' മാറുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇടി മുഹമ്മദ്ബഷീര്‍, തോമസ് ഐസക്, സി ദിവാകരന്‍ തുടങ്ങിയ ഒട്ടനവധി നേതാക്കളും നിരവധി പിഡിപി പ്രവര്‍ത്തകരും എത്തിയതോടെ ചടങ്ങിന്റെ സ്വാഭാവം മാറി.
വിവാഹച്ചടങ്ങിനെത്തിയ മദനിയുടെ പ്രസംഗം ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്ന് വിഎസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് തന്റെ നിലപാടറിയിച്ചത്. കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും മദനിയുടെ മകളുടെ കല്യാണച്ചടങ്ങില്‍ നിന്നു മാറി നിന്നപ്പോള്‍ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ചതിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറപ്പുണ്ട്.












Click it and Unblock the Notifications