Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്ത തെറ്റിയാല്‍ എഡിറ്റര്‍ കുടുങ്ങും

supreme-court
ദില്ലി: പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഇനി എഡിറ്റര്‍ മാത്രമായിരിക്കും ഉത്തരവാദി. കാലങ്ങളായി ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിരമാമിട്ടുകൊണ്ട് സുപ്രീം കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഡോക്ടറുടെ ഭാര്യയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് എഴുതിയ ഗുജറാത്തി പത്രമായ സന്ദേശിന്റെ എഡിറ്റര്‍ക്കെതിരെ വഡോദരയിലെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച പരാതിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് എഡിറ്ററായിരിക്കും ഉത്തരവാദി. എഡിറ്റര്‍ അറിയാതെ പത്രത്തില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കും എന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. വാര്‍ത്ത തെരഞ്ഞെടുപ്പില്‍ പത്രാധിപരുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് പരമോന്നത കോടതി നിരീക്ഷിച്ചു.

ഗുജറാത്തി പത്രമായ സന്ദേശിന്റെ പത്രാധിപരുടെ ഹര്‍ജി തള്ളിക്കൊണ്ട് സി കെ പ്രസാദ്, വി ജി ഗൗഡ എന്നിവരടങ്ങിയ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 1999ല്‍ പത്രത്തില്‍ വന്ന വാര്‍ത്ത തെരഞ്ഞെടുത്തത് റസിഡണ്ട് എഡിറ്ററായിരുന്നുവെന്നും താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നുമായിരുന്നു സന്ദേശ് എഡിറ്ററുടെ വാദം. 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ബുക്ക് ആക്ടില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതിനുളള ഉത്തരവാദിത്തം എഡിറ്റര്‍ക്കാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. വാര്‍ത്തകള്‍ക്ക് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് എഡിറ്റര്‍ കണ്ടിരിക്കണം. അതുകൊണ്ട് തന്നെ എഡിറ്റര്‍ മാത്രമാണ് ഇതിന് ഉത്തരവാദി - കോടതി നിരീക്ഷിച്ചു.

ഒട്ടേറെ അപകീര്‍ത്തികരമായ വാര്‍ത്തകളും കള്ളവാര്‍ത്തകളും പ്രസിദ്ധീകരിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ നല്ലതെങ്കില്‍ ക്രെഡിറ്റെടുക്കുകയും പൊല്ലാപ്പാവുമ്പോള്‍ മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് തലയൂരാനും ചെയ്യാന്‍ ഇനിമുതല്‍ എഡിറ്റര്‍മാര്‍ക്ക് കഴിയില്ല എന്ന് സാരം. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ എഡിറ്റര്‍ക്കായിരിക്കും പൂര്‍ണമായും വാര്‍ത്തയുടെ ഉത്തരവാദിത്തം.

ജനാധിപത്യ പ്രക്രിയയില്‍ വര്‍ത്തമാന പത്രങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ ഉള്ളടക്കങ്ങള്‍ പരിശോേധിക്കാനും വാര്‍ത്തകള്‍ തെരഞ്ഞെടുക്കാനും എഡിറ്റര്‍മാര്‍ ഉത്തരവാദിത്തപൂര്‍വ്വം തയ്യാറാവണം. ഒരു രാജ്യത്തെ പത്രങ്ങള്‍ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ തന്നെയാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. സന്ദേശ് എഡിറ്റര്‍ക്കും റസിഡന്റ് എഡിറ്റര്‍ക്കുമെതിരായി വഡോദരയിലെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+