കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവില്‍ പ്രസവം: ലക്ഷം രൂപ സഹായധനം

  • By Jasmin
Google Oneindia Malayalam News

ദില്ലിയില്‍ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടോ ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ഇടപെടല്‍കൊണ്ടോ എന്തോ ആകട്ടെ തെരുവില്‍ പ്രസവിക്കേണ്ടിവന്ന അമ്മക്ക് ഒരു ലക്ഷം രൂപയുടെ സഹായം കിട്ടാന്‍ പോകുന്നു. സംഭവം നടന്നിട്ട് കൊല്ലം രണ്ടായി. സാമ്പത്തിക സഹായത്തിന് ഉത്തരവ് വന്നത് ഇപ്പോഴാണെന്ന് മാത്രം.

തെരുവില്‍ അലയുന്നവരെ ആട്ടിപ്പായിക്കുന്ന പോലിസുകാരുടെ അടിയേറ്റ പൂര്‍ണ ഗര്‍ഭിണി അധികം വൈകാതെ അവിടെയിരുന്നുതന്നെ പ്രസവിച്ചു. പുസാ റോഡിലെ പാര്‍ക്കിലായിരുന്നു പൊലീസ് അതിക്രമം. യുവതി ഭര്‍തൃമാതാവിനൊപ്പം ഇരിക്കുമ്പോഴാണ് ‘കര്‍ത്തവ്യനിരതരായ' പോലിസെത്തി നിര്‍ധനയുവതിയെ ആക്രമിച്ചത്. കാലിനടിയേറ്റ് നടക്കാനാവാതെ അവര്‍ അവിടെക്കിടന്നുതന്നെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇക്കാര്യം പത്രവാര്‍ത്തയായതോടെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു.

അന്വേഷണത്തിനൊടുവിലാണ് ഒരു ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടത്. സ്വന്തമായി വാസസ്ഥലംപോലും ഇല്ലാത്തതാണ് യുവതിയുടെ കുടുംബം. തുക നല്‍കിയതിനുള്ള രേഖകള്‍ കമീഷന് മുന്നില്‍ ഹാജരാക്കണമെന്ന് ദില്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി ആരെന്ന് പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് തുക കൈമാറാന്‍ ഉത്തരവിട്ടത്. യുവതിയെ ആക്രമിച്ച ഹെഡ് കോണ്‍സ്റ്റബിളിനും കോണ്‍സ്റ്റബിളിനുമെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തതായും ദേശീയ മനുഷ്യാവകാശ കമീഷന്‍ വക്താവ് വെളിപ്പെടുത്തി.

English summary
Delhi government, after an intervention by NHRC, extended a monetary relief of Rs one lakh to a homeless woman who delivered a baby in a park after being chased and hit by the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X