കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ലഖ്‌നൊവില്‍ മത്സരിച്ചേക്കും

  • By Jasmin
Google Oneindia Malayalam News

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ലഖ്‌നൊവില്‍ മത്സരിക്കുമെന്ന് അഭ്യൂഹം. ബിജെപിയുടെ എക്കാലത്തെയും മികച്ച നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയെ പലകുറി പാര്‍ലമെന്റിലേക്കയച്ച സുരക്ഷിതമണ്ഡലമാണ് ലഖ്‌നൊ.

ഇവിടെ നിന്ന് മോഡി ജയിച്ചുകയറണമെന്ന ആഗ്രഹം പല നേതാക്കളും പ്രകടിപ്പിച്ചുകഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയില്‍നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുമാറ്റത്തിന് ബിജെപി അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് സൂചന. അതിന്റെ ഭാഗമായി ദേശീയതലത്തില്‍ മോഡിയെ പങ്കെടുപ്പിച്ചുകൊണ്ടൊരു യാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഔദ്യോഗികമായി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വോട്ടര്‍മാരുടെ വിശ്വാസം നേടാനുള്ള വഴിയായാണ് പാര്‍ട്ടി ഇതിനെ കാണുന്നത്.

Modi

ഇതിന്റെ മുന്നോടിയായാണ് കഴിഞ്ഞ മാസം ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സിലെ പൊതുസമ്മേളനത്തില്‍ മോഡി പങ്കെടുത്തത്. ഇക്കാര്യം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍തന്നെ തുറന്നുസമ്മതിക്കുന്നുമുണ്ട്. മോഡി ദേശീയ നേതാവല്ലെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങുതന്നെ രംഗത്തത്തെിയിരുന്നു. മോഡിയുടെ ജനപിന്തുണയെപ്പറ്റി ആര്‍ക്കും നിഷേധിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2014ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും ജനകീയനായ നേതാവായി മോഡിയെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തുനിഞ്ഞിറങ്ങുകയാണെന്ന് സാരം.

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണോ എന്ന കാര്യം പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിലൊരു അവസാന വാക്ക് ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍, മോഡിയുടെ ബഹുജനസമ്മതി സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല ചോദ്യത്തിന് മറുപടിയായി രാജ്‌നാഥ്‌സിങ് പറഞ്ഞു.

ബിജെപിയുടെ മികച്ച എട്ട് നേതാക്കളില്‍ ഒരാളാണ് മോഡി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ അദ്ഭുതപ്പെടാനില്ലെന്നാണ് ബിജെപി ഉപാധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം. അടുത്തിടെ നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോഡിയായിരുന്നു താരം. ഗുജറാത്തിലെ ഹാട്രിക് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നേതാക്കള്‍ മോഡിയെ പുകഴ്ത്താന്‍ മത്സരിച്ചത്. മോഡിയുടെ വിജയത്തെയും രാജ്യം അദ്ദേഹത്തിലര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകളെയും രാജ്‌നാഥ്‌സിങ്ങും വാനോളം പുകഴ്ത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡി ഭാരതപര്യടനം കഴിയുന്നതോടെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നാണ് അറിയേണ്ടത്. അതറിയാന്‍ ഇനി ഏറെക്കാലത്തെ കാത്തിരിപ്പുമില്ല.

English summary
haratiya Janata Party is likely to field Narendra Modi from Lucknow Lok Sabha constituency in the upcoming general election from where former Prime Minister Atal Bihari Vajpayee used to contest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X