പീസിയുടെ വിപ്പ് വേണ്ട:കോണ്‍ഗ്രസിന് പ്രത്യേക വിപ്പ്

എന്നാല്‍ അതാത് പാര്‍ട്ടികളാണ് വോട്ടെടുപ്പിന് വിപ്പ് നല്‍കാറുളളതെന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട്. ചീഫ് വിപ്പിന്റെ വിപ്പിന് അതിലധികമുളള പ്രാധാന്യമില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച വിശദീകരണം. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ടി എന്‍ പ്രതാപന്‍ എം എല്‍ എയാണ് പ്രത്യേകം വിപ്പ് നല്‍കിയത്. കോണ്‍ഗ്രസ് എം എല്‍ എമാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പി സി ജോര്‍ജ്ജിനെ മറികടന്ന് പ്രതാപന്‍ എം എല്‍ എ വിപ്പുനല്‍കിയത്.
ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ട് അതിരുവിട്ട പ്രയോഗങ്ങളും ആരോപണങ്ങളും നടത്തുന്ന പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് പാര്‍ട്ടിയിവും മുന്നണിയില്‍ തന്നെയും ആവശ്യമുയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ കെ സി ജോസഫും ഫ്രാന്‍സിസും അടക്കമുള്ള നേതാക്കള്‍ ഇത് പരസ്യമായി ആവശ്യപ്പെട്ടതാണ്.
ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ അതിരുവിടുന്നതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കുറ്റപ്പെടുത്തിയിരുന്നു. ചീഫ് വിപ്പിനെതിരെ പ്രതിപക്ഷം നല്‍കിയ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനിയിലിരിക്കേയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പ്രത്യേകം വിപ്പ് നല്‍കി കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇതിനോട് പി സി ജോര്‍ജ്ജ് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications