Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികരുടെ മടക്കം: കോണ്‍ഗ്രസ് എന്തുചെയ്തു?

ദില്ലി: കടല്‍ക്കൊല കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരുന്നത് കടുത്ത ശിക്ഷയുണ്ടാകില്ലെന്ന ഇന്ത്യയുടെ ഉറപ്പിന്മേല്‍? കടല്‍ക്കൊല കേസില്‍ നാവികരായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഉറപ്പു നല്‍കിയതായി വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ലോക്‌സഭയെ അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ തിരിച്ചെത്തിയാല്‍ ഇവരെ അറസ്റ്റ് ചെയ്യില്ലെന്നും ഇന്ത്യ ഇറ്റലിയെ അറിയിച്ചിട്ടുണ്ട്.

നാവികരുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് ഇറ്റലി ഉന്നയിച്ച സംശയങ്ങള്‍ക്കെല്ലാം ഇന്ത്യ മറുപടി നല്‍കിയതായാണ് വിദേശ കാര്യ മന്ത്രി ലോക്‌സഭയെ അറിയിച്ചത്. എന്നാല്‍ എന്തെല്ലാം ഉറപ്പുകളാണ് ഇത് സംബന്ധിച്ച് ഇറ്റലിക്ക് നല്‍കിയതെന്ന് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ വിദേശ കാര്യ മന്ത്രി തയ്യാറായില്ല. ഇറ്റാലിയന്‍ നാവികരെ വോട്ടു ചെയ്യാനായി അയച്ചതും തുടര്‍ന്ന് അവര്‍ തിരിച്ചുവരില്ലെന്ന് അറിയിച്ചതും കേന്ദ്രസര്‍ക്കാരിന് വലിയ ക്ഷീണമായിരുന്നു. ഈ അവസരത്തിലാണ് എന്തുവില കൊടുത്തും ഇവരെ തിരിച്ച് ഇന്ത്യയിലേക്കെത്തിക്കുക എന്ന നയത്തിലേക്ക് യു പി എ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.

italian-marines

പൊതുവേ മൃദുഭാഷിയായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും വിഷയത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇറ്റലിക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ചു. അന്താരാഷ്ട്ര തലത്തില്‍ സംഭവം ചര്‍ച്ചയായപ്പോള്‍ ഇറ്റലിയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്രസുരക്ഷ അവകാശപ്പെടാനാവില്ലെന്ന ഇന്ത്യന്‍ നിലപാടിനെതിരെ അഭിപ്രായങ്ങളുമായി രംഗത്തെത്തി.

ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമായാണ് കരുതപ്പെടുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ഇറ്റലി നാവികരെ തിരിച്ചെത്തിക്കാന്‍ നിര്‍ബന്ധിതരായതെന്നും അതില്‍ കോണ്‍ഗ്രസുകാര്‍ ഒന്നും ചെയ്തിട്ടില്ല എന്നും കരുതുന്നവരുണ്ട്. സ്ുപ്രീം കോടതിയുടെ കര്‍ക്കശ നിലപാടിന്റെ അവകാശ വാദം ഉന്നയിക്കുകമാത്രമാണ് കോണ്‍ഗ്രസ് എന്നാണ് വിമര്‍ശനം.

എന്നാല്‍ കടുത്ത ശിക്ഷ നല്‍കില്ലെന്ന് ഉറപ്പുനല്‍കി ഇരു സര്‍ക്കാരുകളും തമ്മില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു ആസൂത്രിത നീക്കമാണോ ഇക്കാര്യത്തില്‍ നടത്തിയത് എന്ന് സംശയിക്കുന്നവരുമുണ്ട്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസല്ലെന്ന് വിദേശ കാര്യമന്ത്രി പരസ്യമായി സമ്മതിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ കടല്‍ക്കൊല കേസില്‍ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കും എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+