Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിപ്പെന്ന് ആരോപണം; ആശ്രമം നാട്ടുകാര്‍ തകര്‍ത്തു

Yoga Centre
തൊടുപുഴ: ഉടുമ്പന്നൂരിനടുത്ത് ഉപ്പുകുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന കാസ്മിക് യോഗ ഫൗണ്ടേഷന്റെ ആശ്രമം നാട്ടുകാര്‍ ആക്രമിച്ചു. തട്ടിപ്പ് ചികിത്സ നടത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം ആശ്രമം തല്ലിത്തകര്‍ത്തതെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കരിമണ്ണൂര്‍ പൊലീസ് കേസെടുത്തു.

കുറേനാളുകളായി ആശ്രമത്തിനെതിരെ നാട്ടുകാര്‍ രംഗത്തുണ്ട്. വെള്ളിയാഴ്ചകളിലാണ് ഇവിടെ പ്രാര്‍ത്ഥന നടക്കുന്നത്, ഇതിനായി ദിവ്യാത്മാ ശ്രീരാജ് എന്നറിയപ്പെടുന്ന പാല സ്വദേശിയായ പിബി രാജുവാണ് എത്താറുള്ളത്. ഇയാള്‍ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുകയും സിദ്ധിയിലൂടെ സുഖപ്പെടുത്താമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.

മാരകരോഗങ്ങള്‍ 'ഗുരുജി' സിദ്ധിയിലൂടെ സുഖപ്പെടുത്തിക്കൊടുക്കുമെന്ന് പ്രചരിപ്പിച്ച് വന്‍ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നുകാട്ടി നാട്ടുകാര്‍ നേരത്തെ ജില്ലാ കളക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു. പാവപ്പെട്ട മലയരയ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ മേഖലയില്‍ കൂടുതലുള്ളതെന്നും അവരാണ് തട്ടിപ്പിന് ഇരയാകുന്നതെന്നുമാണ് ആരോപണം.

പോളിയോ തുള്ളിമരുന്ന് നല്‍കരുത്, മരുന്നോ ചികിത്സയോ നല്‍കരുത് എന്നിങ്ങനെയും 'ഗുരുജി' അനുയായികളോട് ആഹ്വാനംചെയ്യുന്നതായി പരാതിയില്‍ പറയുന്നു. മരത്തില്‍നിന്നുവീണ് പരിക്കേറ്റയാളെ ചികിത്സനല്‍കാതെ ദിവസങ്ങളോളം ഇവിടെ താമസിപ്പിച്ചതിനാല്‍ മരിച്ചുപോയെന്നും ഇതുപോലെ മറ്റു പലര്‍ക്കും അസുഖം വഷളായെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ആശ്രമത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതില്‍പ്പിന്നെ ശ്രീരാജ് കുറേനാളുകളായി ഇവിടേയ്ക്ക് വരാറില്ലത്രേ. ഇതിനിടെ ഇയാള്‍ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ ആശ്രമം ആരംഭിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പ കാരണം അത് മുടങ്ങി. ഇയാള്‍ ഇപ്പോള്‍ പാലയ്ക്കടുത്ത് ആശ്രമം നടത്തുകയാണെന്നാണ് വിവരം. ആശ്രമം തല്ലിത്തകര്‍ത്ത ജനക്കൂട്ടം സാധനസാമഗ്രികള്‍ തീയിട്ടതായി ആശ്രമാധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+