Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി

hiv
മാനന്തവാടി: മെഡിക്കല്‍ കോളേജില്‍ നിന്നും രക്തം സ്വീകരിച്ച എട്ടു വയസ്സുകാരിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചു. വയനാട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതരാണ് എച്ച് ഐ വി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടി രക്തം സ്വീകരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച് ഐ വി പോസിറ്റീവല്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന തല്‍സീമിയ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ഈ പെണ്‍കുട്ടി. കഴിഞ്ഞ ആറര വര്‍ഷമായി വിവിധ ആശുപത്രികളില്‍ കുട്ടി ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. എട്ടുമാസം മുമ്പ് കൈയ്യില്‍ സ്ഥിരമായി ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി എച്ച് ഐ വി ബാധിതയാണെന്ന് കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച് ഐ വി സ്ഥിരീകരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നല്ല കുട്ടിക്ക് എച്ച് ഐ വി ബാധിച്ചത് എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+