കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികരെ തിരിച്ചയച്ചു, മന്ത്രി പണി നിര്‍ത്തി

Google Oneindia Malayalam News

Italy Minister
റോം: കടല്‍ക്കൊല കേസില്‍ ഉള്‍പ്പെട്ട നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരേ ഇറ്റലിയില്‍ പ്രക്ഷോഭം ശക്തമാകുന്നു. നാവികരെ തിരിച്ചയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദേശകാര്യമന്ത്രി ജൂലിയോ തെര്‍സി തന്നെ രാജി പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.

നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് രാജിവെയ്ക്കുകയാണ്. ഈ വിഷയത്തില്‍ താന്‍ മുന്നോട്ടുവെച്ച ആകുലതകള്‍ ഗൗരവമായി പരിഗണിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല-ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.

എന്നാല്‍ ഇതിന് തീര്‍ത്തും വിരുദ്ധമായ അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ വെള്ളിയാഴ്ച ലാ റിപബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തെര്‍സി പ്രഖ്യാപിച്ചിരുന്നത്. നാവികരെ തിരിച്ചയതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെയ്ക്കണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യം അദ്ദേഹം തള്ളി കളഞ്ഞിരുന്നു.

രാജിവെയ്‌ക്കേണ്ട ഒരു കാര്യവുമില്ല. തിരിച്ചയയ്‌ക്കേണ്ടെന്ന തീരുമാനം നയതന്ത്രനീക്കത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മരവിപ്പിച്ചതോടെയൊണ് നാവികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ധാരണയായത്. നാവികരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.

നാവികര്‍ക്ക് വധശിക്ഷ കൊടുക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാറുമായി ധാരണയുണ്ടാക്കിയെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തീരുമാനം കോടതിയാണെടുക്കേണ്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു.

English summary
Italian Foreign Minister Giulio Terzi today resigned following criticism of the government’s decision to send back to India the two Italian marines accused of killing Indian fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X