നരേന്ദ്രമോഡി ബിജെപി പാര്‍ലിമെന്ററി ബോര്‍ഡില്‍

ഗാന്ധികുടുംബത്തിലെ ഇറമുറക്കാരനായ വരുണ്‍ ഗാന്ധിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തി. പിലിഭിത്തില്‍ നിന്നുളള ബി ജെ പി എം പിയാണ് തീപ്പൊരി പ്രസംഗത്തിന് പേരുകേട്ട വരുണ്‍. ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, മുരളീധര്‍ റാവു, രാജീവ് പ്രതാപ് റൂഡി, രാം ലാല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, അനന്ത് കുമാര്‍ തുടങ്ങിയവരാണ് പാര്‍ട്ടിയുടെ മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. കേരളത്തില്‍ നിന്ന് പി കെ കൃഷ്ണദാസ് പാര്‍ട്ടി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഉമാഭാരതി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, സ്മൃതി ഇറാനി, മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രഭാത് ഝാ, എസ് എസ് അലുവാലിയ, ബല്‍ബീര്‍ പുഞ്ച്, സത്ഹല്‍ മാലിക്, സി പി ഥാക്കൂര്‍ എന്നിവരെ പാര്‍ട്ടി വൈസ് പ്രസിഡണ്ടുമാരായി തിരഞ്ഞെടുത്തു. ഷാനവാസ് ഹുസൈന്‍, നിര്‍മ്മലാ സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍, വിജയശങ്കര്‍, സുധാംശു ത്രിവേദി, മീനാക്ഷി ലേഖി, ക്യാപ്ടന്‍ അഭിമന്യൂ എന്നിവര്‍ പാര്‍ട്ടി വക്താക്കളാണ്.
നേരത്തെ രാജ്‌നാഥ് സിംഗ് പാര്‍ട്ടി ദേശീയ പ്രസിഡന്റായിരുന്നപ്പോഴാണ് നരേന്ദ്രമോഡി പാര്‍ലിമെന്ററി ബോര്‍ഡില്‍ അംഗമാകുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മോഡിയെ ഒഴിവാക്കിയിരുന്നു. വീണ്ടും രാജ്‌നാഥ് പാര്‍ട്ടി സാരഥ്യം ഏറ്റെടുത്തപ്പോഴാണ് മോഡി അതേ സ്ഥാനത്ത് തിരിച്ചെത്തുന്നത് എന്നതും യാദൃശ്ചികം. യുവമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റായി അനുരാഗ് ഥാക്കൂര്‍ തുടരും. മഹിളാ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റായി സുശ്രീ സരോജ് പാണ്ഡെയെ തെരഞ്ഞെടുത്തു.












Click it and Unblock the Notifications