കടല്‍ക്കൊല: സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശം

അതേ സമയം കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിക്ക് രാജ്യം വിടുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. കേസിലെ പ്രതികളായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇത്. നാവികര്‍ തിരിച്ചുവരില്ലെന്ന ഇറ്റലിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു അംബാസഡര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
കേസില്‍ കക്ഷിയല്ലാത്ത സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ ഹാജരായതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. കോടതിയിലെ ഇരിപ്പിടത്തില്‍ നിന്ന് പുറത്തുപോകാനും ജനതാ പാര്‍ട്ടി നേതാവായ സുബ്രഹ്മണ്യം സ്വാമിയോട് കോടതി ആവശ്യപ്പെട്ടു.
കടല്‍ക്കൊല കേസില്‍ വിചാരണക്കോടതി കേരളത്തില്‍ത്തന്നെ സ്ഥാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രത്യേക കോടതി കൊല്ലത്ത് സ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സാക്ഷികളും മലയാളികളായതിനാലാണ് ഇത്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല.












Click it and Unblock the Notifications