കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപക് ഭരദ്വാജ് വധം: മകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

CRIME
ദില്ലി: ബി എസ് പി നേതാവും കോടീശ്വരനുമായ ദീപക് ഭരദ്വാജ് വധവുമായി ബന്ധപ്പെട്ട് മകന്‍ നിതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടംബവഴക്കാവാം ദീപക് ഭരദ്വാജിന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്ന നിഗമനത്തിലാണ് ദില്ലി പോലീസ്. നിതീഷിനൊപ്പം വക്കീലും ഇടനിലക്കാരനുമായ ബല്‍ജീത് ഷെരാവതും പോലീസ് പിടിയിലായിട്ടുണ്ട്.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന സ്വാമി പ്രതിഭാനന്ദിനെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനോടകം ഏഴുപ്രാവശ്യത്തോളം ഇയാള്‍ തന്റെ ഒളിത്താവളം മാറിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഭരദ്വാജ് വധവുമായി ബന്ധപ്പെട്ട് രണ്ട് കോടിയിലധികം രൂപ ഇയാള്‍ കൈപ്പറ്റിയെന്നാണ് കരുതുന്നത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ പ്രതിഭാനന്ദ് രണ്ട് തവണ ഹരിദ്വാറില്‍ വെച്ച് തന്റെ ഡ്രൈവറെ ഉപയോഗിച്ച് കൃത്യം നടത്താന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയും ബി എസ് പി നേതാവുമായ ദീപക് ഭരദ്വാജ് മാര്‍ച്ച് 26 നാണ് കൊല്ലപ്പെട്ടത്. ദക്ഷിണ ദില്ലിയിലെ ഫാം ഹൗസിലെത്തിയ രണ്ടുപേര്‍ ഇദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ ഫാം ഹൗസില്‍ അതിക്രമിച്ചു കയറി ദീപക് ഭരദ്വാജുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വെടി വെക്കുകയുമായിരുന്നു.

2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ദില്ലിയിലെ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്നു ദീപക് ഭരദ്വാജ്. പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയായിരുന്നു ഈ ബി എസ് പി നേതാവ്. 600 കോടിയില്‍ പരം രൂപയുടെ ആസ്തിയുള്ളതായി ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് തല്‍കിയ വെളിപ്പെടുത്തലില്‍ പറഞ്ഞിരുന്നു.

English summary
Police arrested BSP leader Deepak Bharadwaj's son Nitish kumar, in related to his murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X