കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുക്കുവനിത മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു

Google Oneindia Malayalam News

margret thatcher
ലണ്ടന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരുകേട്ട ബ്രിട്ടന്റെ ഉരുക്കുവനിത വിട പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും ആധുനിക ബ്രിട്ടന്റെ ശില്പികളിലൊരാളുമായ മാര്‍ഗരറ്റ് താച്ചര്‍ പക്ഷാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. അഞ്ചുവര്‍ഷത്തോളമായി താച്ചറുടെ ആരോഗ്യനില വളരെ മോശമായിരുന്നു.

തുടര്‍ച്ചയായി മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വിസ്മയം സൃഷ്ടിച്ചിരുന്നു മാര്‍ഗരറ്റ് താച്ചര്‍. 1979 മുതല്‍ 90 വരെ മൂന്നു തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്ക്കരിക്കുക അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അവര്‍ നടപ്പില്‍ വരുത്തി. താച്ചറിസം എന്നറിയപ്പെട്ട പ്രവര്‍ത്തന ശൈലിയില്‍ ആധുനിക ബ്രിട്ടനെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചു.

സോവിയറ്റ് യൂണിയനോടുള്ള ശക്തമായ എതിര്‍പ്പിന്റെ പേരിലാണ് മാര്‍ഗരറ്റ് താച്ചറിനെ ഉരുക്കുവനിത എന്ന് വിളിച്ചുതുടങ്ങിയത്. എന്നാല്‍ പിന്നീട് ആ കളിയാക്കല്‍ ബഹുമാനത്തിന്റെ സ്വരത്തിലേക്ക് മാറി. നിശ്ചയദാര്‍ഢ്യവും ധൈര്യവും നിറഞ്ഞ നിലപാടുകളിലൂടെ അവര്‍ രാജ്യത്തെ മുന്നോട്ടുനയിച്ചു. തൊഴിലാളി യൂണിയനുകളുടെ ശ്ക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു പല താച്ചറിന്റെ പല പരിഷ്‌കാരങ്ങളും.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ സംസ്‌കാരം നടക്കും. സ്‌പെയിന്‍ സന്ദര്‍ശനത്തിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നാട്ടിലേക്ക് തിരിച്ചു. താച്ചറുടെ മരണം ഇംഗ്ലണ്ടിനെ ദുഖത്തിലാഴ്ത്തിയെന്ന് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ പ്രതികരിച്ചു. റോബര്‍ട്ട്‌സിന്റെയും ബിയാട്രിസിന്റെയും മകളായി 1925 ഒക്ടോബര്‍ 13നായിരുന്നു ജനനം. ഭര്‍ത്താവ് ഡെന്നിസ് 2003ല്‍ മരിച്ചു. കാരോള്‍, മാര്‍ക്ക് എന്നിവരാണ് മക്കള്‍.

English summary
Iron Lady, former British Prime Minister Margret Thatcher died in London.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X