കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷികള്‍ കൂറുമാറുന്നു; പോലീസിന്റെ പോരായ്മയെന്ന്

Google Oneindia Malayalam News

mullappalli
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ അത്ഭുതകരമായ കൂറുമാറ്റം തുടരുന്നു. കേസില്‍ ആകെ 61 സാക്ഷികളെ വിസ്തരിച്ചതില്‍ 31 പേരാണ് ഇതുവരെ കൂറുമാറിയിരിക്കുന്നത്. ഇന്ന് മാത്രം നാലുപേര്‍ കൂറുമാറി. 76 പ്രതികളും 284 സാക്ഷികളുമാണ് കേസില്‍ ഉള്ളത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും ഉളളവരാണ് കൂറുമാറിയ സാക്ഷികളില്‍ ഏറെയും എന്നതാണ് ശ്രദ്ധേയം.

പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്ള സാക്ഷികള്‍ കൂറുമാറിയതില്‍ അത്ഭുതപ്പെടാനില്ല എന്ന നിലപാടിലാണ് പോലീസ്. സാക്ഷികളുടെ കൂറുമാറ്റം പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ പോലീസിന്റെ പിടിപ്പുകേട് കൊണ്ടാണ് കേസില്‍ ഇത്രയും സാക്ഷികള്‍ കൂറുമാറിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. പോലീസ് കേസില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സാക്ഷികള്‍ കൂറുമാറിയത് കൊണ്ടുമാത്രം ടി പി വധക്കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഘടിത ശ്രമം നടത്തിയാണ് സാക്ഷികളെ കൂറുമാറ്റുന്നത്. എന്നാല്‍ ഫലം ചെയ്യില്ല. ഹാജരാക്കിയ തെളിവുകള്‍ക്ക് സാക്ഷികള്‍ കൂറുമാറിയതുകൊണ്ടൊന്നും മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളും സാക്ഷികളും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്ളവരായതുകൊണ്ടാണ് ഇത്രയധികം സാക്ഷികള്‍ കൂറുമാറുന്നത് എന്നാണ് ഇക്കാര്യത്തില്‍ പോലീസിന്റെ നിരീക്ഷണം. അതേസമയം കൂറുമാറിയ അന്‍പത്തിട്ടാം സാക്ഷി വ്യക്തതയില്ലാതെയാണ് കോടതിയില്‍ സംസാരിച്ചത് എന്ന് കോടതി നിരീക്ഷിച്ചു.

English summary
Union Minister of State for Home Affairs Mullappally Ramachandran Accused police in inefficient in TP Murder probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X