കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെതിരെ തുടര്‍നടപടി വേണ്ടെന്ന് യാമിനി

  • By Lakshmi
Google Oneindia Malayalam News

Ganesh Kumar-Yamini
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ ഒഴിവാക്കണമെന്ന് യാമിനി തങ്കച്ചി ആവശ്യപ്പെട്ടു.

ഇക്കാര്യമാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ എസ്.പി ഉമാ ബഹ്‌റയ്ക്ക് യാമിനി തങ്കച്ചി ഫാക്‌സ് സന്ദേശം അയയ്ക്കുകയായിരുന്നു. ഗണേഷിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ യാമിനി നല്‍കിയ പരാതിയന്മേലുള്ള തുടരന്വേഷണം വേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്ക്രൈംബ്രാഞ്ച്‌ എഡിജിപി വിന്‍സന്‍ എം. പോളിന് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയതിനെ ത്തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ ഇരുവരും തയ്യാറായത്. ഒത്തുതീര്‍പ്പ് കരാറിന്റെ ഭാഗമായി ഗണേഷ്‌കുമാര്‍ യാമിനിയെ ആക്ഷേപിച്ചതില്‍ പരസ്യമായി മാപ്പു പറയുകയും തിരുവനന്തപുരം വഴുതക്കാട്ടെ വീട് ഭാര്യ യാമിനി തങ്കച്ചിക്കും മക്കള്‍ക്കും എഴുതി നല്‍കുകയും ചെയ്തിരുന്നു. കരാര്‍ പ്രകാരം നല്‍കാമെന്നേറ്റിരുന്ന എഴുപത്തിയഞ്ച് ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റും കൈമാറിയിട്ടുണ്ട്.

വനം മാഫിയ കൊടുത്ത പണത്തിന്റെ ബലത്തിലാണ് യാമിനി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന രീതിയില്‍ മുന്‍ മന്ത്രി പ്രസ്താവന നടത്തിയിരുന്നു. കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയാണ് ഈ ഒത്തുതീര്‍പ്പ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍വാങ്ങണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Dr Yamini Thankachy, sent a fax message to crime branch SP Uma Behra, seeking to stop further proceedings on the complaint lodged against him,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X